പാംപ്ലാനിക്കെതിരായ വിമർശനം ; 'അവസരവാദം എന്നത് അശ്ലീലഭാഷയല്ല,അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദി എന്ന് തന്നെ പറയണം ': എം വി ഗോവിന്ദൻ

01:53 PM Aug 13, 2025 |


കണ്ണൂർ : അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദിയെന്നു തന്നെ പറയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ളാനി യെകുറിച്ചു നടത്തിയ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അവസരവാദമെന്നത് അശ്ലീല പദമല്ല തെറ്റായ നിലപാട് സ്വീകരിച്ച സഭയിലെ ചിലരെ മാത്രമാണ് വിമർശിച്ചത്.തന്നെ കുറിച്ചുഗോവിന്ദ ചാമി യെ താരതമ്യം ചെയ്തു സഭയിലെ ചിലർ പരാമർശം നടത്തിയത് .ഓരോരുത്തരും അവരുടെ നിലവാരത്തിന് അനുസരിച്ചാണ് പ്രതികരിക്കുന്നതെന്നെ കാണുന്നുള്ളു.

Trending :

തൃശ്ശൂരിലെ വോട്ട് വിവാദത്തിൽ ബി.ജെ.പിക്ക് തന്നെയാണ് ഉത്തരവാദിത്വം.മറ്റു ഇടങ്ങളിൽ നിന്ന് തൃശൂരിലെത്തി വോട്ട് ചേർത്തത് തെറ്റായ നടപടിയാണ്.ബിജെപി ഇതിന് രാഷ്ട്രീയമായി ഉത്തരം പറയണം ഇലക്ഷൻ കമ്മിഷൻ ഈ കാര്യത്തിൽ പരിശോധിച്ച് നിലപാട് സ്വീകരിക്കണം .ആവശ്യമായ പരിശോധന നടത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകണം.തൃശൂർ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബി ജെ പി പ്രവർത്തകർ പ്രകടനം നടത്തിയത് എതിർശബ്ദങ്ങളെ ഭീഷണിപ്പെടുത്താനാണ്. അത്തരംഭീഷണി വേണ്ടെന്നും ഇതൊക്കെ കുറേ കണ്ടതാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.