+

പനോന്നേരിയിൽ റോഡു മുറിച്ചു കടക്കവെ ബസിടിച്ചു പരുക്കേറ്റ വയോധിക മരിച്ചു

കണ്ണൂർ  കൂത്തുപറമ്പ് റൂട്ടിൽ സ്ഥിരം അപകടം നടക്കുന്ന പനോന്നേരിയി ൽവാഹനാപകടത്തിൽ കഴിഞ്ഞദിവസം പരിക്കേറ്റ സ്ത്രീ മരിച്ചു. പനോന്നേരി സ്വദേശിനി ചന്ദ്രോത്ത് സരോജിനി ( 75 ) യാണ് മരിച്ചത്

ചാല :കണ്ണൂർ  കൂത്തുപറമ്പ് റൂട്ടിൽ സ്ഥിരം അപകടം നടക്കുന്ന പനോന്നേരിയി ൽവാഹനാപകടത്തിൽ കഴിഞ്ഞദിവസം പരിക്കേറ്റ സ്ത്രീ മരിച്ചു. പനോന്നേരി സ്വദേശിനി ചന്ദ്രോത്ത് സരോജിനി ( 75 ) യാണ് മരിച്ചത്. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നു തിങ്കളാഴ്ച വൈകിട്ട് 5 .30 ന്പനോ ന്നേരിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് ബസ് ഇടിച്ചത്. 

കണ്ണൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് പോകുന്ന സ്വകാര്യ ബസാണ് ഇടിച്ചത് സരോജിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്ഥിരം അപകടം നടക്കുന്ന സ്ഥലത്താണ് വീണ്ടും അപകടം നടന്നത്. കഴിഞ്ഞ ആഴ്ചയും പനോന്നേരിയിലെ അപകട വളവിൽ വെച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

facebook twitter