പ്രകൃതിദത്ത പഞ്ചസാരയും പോഷകങ്ങളും ധാതുക്കളും നിറഞ്ഞ പപ്പായ രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി കഴിക്കുന്നവരുമുണ്ട്. എന്നാൽ പപ്പായ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ചില പ്രചരണങ്ങൾ ഉണ്ട് എന്താണ് ഇതിൻറെ സത്യമെന്ന് നോക്കാം.
രാവിലെ വെറും വയറ്റിൽ കഴിക്കാൻ പറ്റുന്ന പഴം തന്നെയാണ് പപ്പായ. ഒരുപാട് നാരുകളടങ്ങിയിട്ടുള്ള ഈ പഴത്തിന് കലോറി കുറവായതിനാൽ തന്നെ വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറക്കാനും സഹായിക്കും.
പൊട്ടാസ്യം, നാരുകൾ, വിറ്റാമിനുകൾ എന്നിവയെല്ലാം ധാരാളം അടങ്ങിയതിനാൽ ഹൃദയാരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യുന്ന ഫലം കൂടിയാണ് പപ്പായ. ഇവയിൽ പഞ്ചസാരയുടെ അളവ് കുറവാണ്. നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
കോളിൻ, ബീറ്റാ കരോട്ടിൻ തുടങ്ങിയ സംയുക്തങ്ങൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ആർത്രൈറ്റിസ്, ഫാറ്റി ലിവർ പോലുള്ള ജീവിതശൈലി സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ് ഇത്. ക്ലിയർ സ്‌കിന്നിന്നും പപ്പായയിലെ ഗുണങ്ങൾ സഹായിക്കുമെന്ന് പഠനങ്ങളുണ്ട്.
കാൻസർ വിരുദ്ധ ഗുണങ്ങളും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ലൈക്കോപീൻ പോലുള്ള പപ്പായയിലെ ആന്റിഓക്‌സിഡന്റുകൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുകയും ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറക്കുകയും കാൻസറിനുള്ള സാധ്യത കുറക്കുകയും ചെയ്യും.
.