ഇനി മുതൽ പപ്പടം വീട്ടിലുണ്ടാക്കാം ​​​​​​​

07:25 PM Apr 16, 2025 | AVANI MV

പ്രധാന ചേരുവകൾ

ഉഴുന്ന് പരിപ്പ്- 1 കിലോ

അപ്പക്കാരം – 35 ഗ്രാം

ഉപ്പ്- ആവശ്യത്തിന്

പെരുംകായം- 1 ടീസ്പൂൺ

ഉണ്ടാക്കുന്നവിധം

1 ആദ്യം ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചെടുക്കുക

2- ഉപ്പ്, അപ്പക്കാരം, പെരുംകായം എന്നിവ ചേർക്കുക( ആവശ്യമെങ്കിൽ അതിലേക്ക് കുരുമുളക് ജീരകം, വെളുത്തുള്ളി തുടങ്ങിയവ ചേർത്ത് വ്യത്യസ്ത രുചികൾ പരീക്ഷിക്കാം).

3- വെള്ളം അൽപ്പാല്പ്പമായി ചേർത്ത് ഈ മാവ് അൽപ്പനേരം നല്ല കട്ടിയിൽ നന്നായി കുഴച്ചെടുക്കുക.

4- നന്നായി കുഴച്ചതിന് ശേഷം 10- 12 ഗ്രാം വരുന്ന 100 ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് ഇത് 7 സെ.മി വ്യാസത്തിൽ പരത്തിയെടുക്കുക.

5 പരത്തിയതിന് ശേഷം വെയിലത്ത് ഉണക്കാനിടുക.

6- വായുസഞ്ചാരമില്ലാത്തിടത്ത് സൂക്ഷിക്കാം.

7- പപ്പടം റെഡി, ഇനി ആവശ്യമുള്ളപ്പോഴെല്ലാം നല്ല ചൂട് വെളിച്ചെണ്ണയിലിട്ട് പൊരിച്ചെടുക്കാം..