+

പപ്പടം വീട്ടിൽ ഉണ്ടാക്കാം

പപ്പടം വീട്ടിൽ ഉണ്ടാക്കാം

ചേരുവകൾ

ഉഴുന്ന് -1 കപ്പ്‌

ബേക്കിങ് സോഡാ -1/2 ടീസ്പൂൺ

ഉപ്പും വെള്ളവും ആവശ്യത്തിന്

ഉണ്ടാക്കുന്ന രീതി

ഉഴുന്ന് മിക്സിയിൽ പൊടിച്ചെടുക്കുക. ബേക്കിങ്  സോഡാ, ഉപ്പ് വെള്ളം ചേർത്ത് കുഴച്ചു നന്നായി ഇടിച്ചെടുക്കുക. മാവ് രണ്ടായി തിരിച്ചു ഓരോ ഭാഗവും നീളത്തിൽ ഉരുട്ടി നീട്ടി ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക. മൈദ പൊടി മിക്സ്‌ ചെയ്യുക.

ഓരോ പീസും മൈദ തൊട്ടു നേരിയതായി പരത്തുക. ആകൃതി കിട്ടാൻ ഒരു അടപ്പു ഉപയോഗിച്ച് കട്ട്‌ ചെയ്ത് ട്രെയിൽ വയ്ക്കുക. ഇതേപോലെ ബാക്കിയും പരത്തി പത്തു മിനിറ്റ് ഉണങ്ങാൻ വച്ച ശേഷം പപ്പടം കാച്ചാം. സ്വാദിഷ്ഠമായ പപ്പടം തയാർ.

facebook twitter