പപ്പടവട ഇങ്ങനെ തയ്യാറാക്കാം

09:05 AM Oct 23, 2025 | Neha Nair

ചേരുവകള്‍

പപ്പടം – 10 എണ്ണം

പച്ചരി – അരക്കപ്പ് അല്ലെങ്കില്‍ അരിപ്പൊടി ഒരു കപ്പ്

ഉണക്കമുളക് – 7 എണ്ണം അല്ലെങ്കില്‍ ഒരു ടീസ്പൂണ്‍ മുളകുപൊടി

മഞ്ഞള്‍പ്പൊടി – ഒരു നുള്ള്

കറുത്ത എള്ള് – ഒരു ടീസ്പൂണ്‍

നല്ല ജീരകം – ഒരു ടീസ്പൂണ്‍

കായപ്പൊടി – ഒരു നുള്ള്

വെള്ളം – മുക്കാല്‍ കപ്പ്

ഉപ്പ് – ആവശ്യത്തിന്

എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചരി വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. അത് മിക്‌സിയിലിട്ട് വറ്റല്‍മുളക്, മഞ്ഞള്‍പ്പൊടി, മുക്കാല്‍ കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് അരയ്ക്കുക. ഇതിലേക്ക് എള്ള്, നല്ലജീരകം, കായം പൊടിച്ചത്, ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. എണ്ണ ചൂടാക്കാന്‍ വെയ്ക്കുക. പപ്പടം മാവില്‍ രണ്ടുപുറവും മുക്കി എണ്ണയില്‍ വറുത്തെടുക്കുക. പപ്പടവട റെഡി ഇനി കഴിച്ചോളൂ.