ചേരുവ
വെളിച്ചെണ്ണ
കടുക്
ചെറിയ ജീരകം
വറ്റൽ മുളക്
കറിവേപ്പില
ചെറിയ ഉള്ളി
വെളുത്തുള്ളി
തക്കാളി
കറിവേപ്പില
ഉപ്പ്
പപ്പടം
മുളകുപൊടി
മല്ലിപ്പൊടി
മഞ്ഞൾപൊടി
പുളിവെള്ളം
തേങ്ങാപ്പാൽ
തയ്യാറാക്കുന്ന വിധം
ഒരു മണ്ഡലത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാക്കുക ആദ്യം കടുകും പിന്നെ ജീരകവും ചേർത്ത് പൊട്ടിക്കാം, അടുത്തതായി ഉണക്കമുളക് ചേർത്ത് മൂപ്പിക്കുക ശേഷം വെളുത്തുള്ളിയും ചേർത്ത് വഴറ്റാം ഇത് വഴന്നു വന്നാൽ തക്കാളിയും പച്ചമുളകും കറിവേപ്പിലയും ചേർക്കുക, എല്ലാം കൂടി വഴന്നു കഴിഞ്ഞാൽ മസാല പൊടികൾ ചേർക്കാം, ഇനി പുളി വെള്ളവും ആവശ്യത്തിന് വെള്ളവും ഒഴിച്ച് തിളപ്പിക്കുക, ആവശ്യമുള്ള ഉപ്പും ചേർക്കാം, അടുത്തതായി പപ്പടം കുഞ്ഞായി അരഞ്ഞ് വറുത്തെടുത്ത് ഇതിലേക്ക് ചേർക്കുക, ഇത് മിക്സ് ചെയ്തു കഴിഞ്ഞാൽ തേങ്ങാപ്പാൽ ഒഴിക്കാം, ഇനി ഒന്നു ചൂടാക്കിയ ശേഷം തീ ഓഫ് ചെയ്യാം