+

ഹിമാചല്‍പ്രദേശില്‍ പാരാഗ്ലൈഡര്‍ തകര്‍ന്നു വീണു; വിനോദസഞ്ചാരി മരിച്ചു

ഹിമാചല്‍ പ്രദേശിലെ ഇന്ദ്രുനാഗില്‍ ടേക്ക് ഓഫ് സൈറ്റില്‍ പാരാഗ്ലൈഡർ തകർന്ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള 25 വയസ്സുള്ള വിനോദസഞ്ചാരി മരിച്ചു.

ഹിമാചല്‍ പ്രദേശിലെ ഇന്ദ്രുനാഗില്‍ ടേക്ക് ഓഫ് സൈറ്റില്‍ പാരാഗ്ലൈഡർ തകർന്ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള 25 വയസ്സുള്ള വിനോദസഞ്ചാരി മരിച്ചു.ധർമ്മശാലയുടെ പ്രാന്തപ്രദേശങ്ങളിലാണ് ഇന്ദ്രുനാഗ് പാരാഗ്ലൈഡിംഗ് സൈറ്റ് സ്ഥിതി ചെയ്യുന്നത്. ടേക്ക് ഓഫിനിടെ ഗ്ലൈഡർ വായുവിലേക്ക് ഉയർത്താൻ കഴിയാതെ വന്ന് കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ തകർന്നുവീണതാണ് അപകടത്തിന് കാരണമെന്ന് കാംഗ്ര ജില്ലാ അഡീഷണല്‍ പോലീസ് സൂപ്രണ്ട് ഹിതേഷ് ലഖൻപാല്‍ പറഞ്ഞു. സംഭവത്തില്‍ പൈലറ്റ് സൂരജിനും പരിക്കേറ്റു.

സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സതീഷിന്റെ തലയ്ക്കും വായിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു.ഇയാളെ ആദ്യം ധർമ്മശാല സോണല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി, പിന്നീട് ടാൻഡ മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്തു. രാത്രി വൈകിയാണ് സതീഷ് രാജേഷ് മരിച്ചത്. കാംഗ്രയിലെ ബാല ജി ആശുപത്രിയില്‍ ചികിത്സയിലാണ് സൂരജ്. സതീഷിന്റെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം അവർക്ക് കൈമാറുമെന്നും അഡീഷണല്‍ എസ്പി ലഖൻപാല്‍ പറഞ്ഞു.

facebook twitter