+

കുന്നത്തൂർ പാടിയിൽ ഉത്സവം തുടങ്ങിയാലും പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ ചടങ്ങുകൾക്ക് സമയമാറ്റമോ മുടക്കമോ ഉണ്ടാകില്ല ; മടപ്പുര ഭാരവാഹികൾ

കുന്നത്തൂർ പാടി ദേവസ്ഥാനത്ത് ഉത്സവം തുടങ്ങിക്കഴിഞ്ഞാൽ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ ചടങ്ങുകൾക്കോ അടിയന്തിരാദികൾക്കോ സമയമാറ്റമോ മുടക്കമോ ഇല്ലെന്ന്  മടപ്പുര ഭാരവാഹികൾ അറിയിച്ചു

കണ്ണൂർ :കുന്നത്തൂർ പാടി ദേവസ്ഥാനത്ത് ഉത്സവം തുടങ്ങിക്കഴിഞ്ഞാൽ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ ചടങ്ങുകൾക്കോ അടിയന്തിരാദികൾക്കോ സമയമാറ്റമോ മുടക്കമോ ഇല്ലെന്ന്  മടപ്പുര ഭാരവാഹികൾ അറിയിച്ചു .ഉത്തരകേരളത്തിലെ മുത്തപ്പൻ മഠങ്ങളുടെ  മൂലസ്ഥാനമായ കുന്നത്തൂർപാടിയിൽ ഡിസംബർ 17 നാണ് ഉത്സവം ആരംഭിക്കുന്നത് . 

അതേ സമയം പറശ്ശിനിമടപ്പുരയിൽ എല്ലാ ദിവസവും  പുലർച്ചെ 5.30 മണി മുതൽ രാവിലെ 8.30 മണി വരെ തിരുവപ്പന വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്. സന്ധ്യയ്ക്ക് 6.15 മണി മുതൽ രാത്രി 8.30 മണി വരെ വെള്ളാട്ടവും ഉണ്ടായിരുത്തുന്നതാണ്.

കുട്ടികൾക്കുള്ള ചോറൂൺ, രണ്ട് നേരവുമുള്ള അന്നദാനം ചായ, പ്രസാദം വിതരണം എന്നിവ യാതൊരു വിധ മാറ്റവുമില്ലാതെ തുടരുന്നതാണെന്നും ഇത് സംബന്ധിച്ച്  ഭക്തജനങ്ങളുടെ ഇടയിൽ സംശയം ഉണ്ടാക്കുന്ന രീതിയിൽ ഉള്ള പല ഊഹാപോഹങ്ങളും പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും  പറശ്ശിനിമടപ്പുര ഭാരവാഹികൾ അറിയിച്ചു .

facebook twitter