+

ഛത്തീസ്ഗഡില്‍ പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് ട്രെയിനില്‍ ഇടിച്ചു; ആറുമരണം

കോര്‍ബ പാസഞ്ചര്‍ ട്രെയിനാണ് ചരക്കു ട്രെയിനിന് മുകളിലേക്ക് ഇടിച്ചു കയറിയത്. 

ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആറുമരണം. ചരക്കുവണ്ടിയും മെമു ട്രെയിനുമാണ് കൂട്ടിയിടിച്ചത്. 

കോര്‍ബ പാസഞ്ചര്‍ ട്രെയിനാണ് ചരക്കു ട്രെയിനിന് മുകളിലേക്ക് ഇടിച്ചു കയറിയത്. 

സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് അധികൃതര്‍ നല്‍കിയ പ്രാഥമിക വിവരം. പൊലീസും റെയില്‍വെ ജീവനക്കാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. തകര്‍ന്ന കോച്ചുകള്‍ ട്രാക്കില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Trending :
facebook twitter