പത്തനംതിട്ട അപകടം; മരിച്ച നാലുപേരുടെയും സംസ്‌കാരം ഇന്ന് നടക്കും

07:17 AM Dec 19, 2024 | Suchithra Sivadas

പത്തനംതിട്ട കൂടല്‍ മുറിഞ്ഞകല്‍ വാഹനാപകടത്തില്‍ മരിച്ച നാലുപേരുടെയും സംസ്‌കാരം ഇന്ന് നടക്കും. മരിച്ച മത്തായി ഈപ്പന്‍, മകന്‍ നിഖില്‍ ഈപ്പന്‍ മത്തായി,ഭാര്യ അനു ബിജു, അനുവിന്റെ പിതാവ് ബിജു പി ജോര്‍ജ് എന്നിവരുടെ മൃതദേഹങ്ങള്‍ മല്ലശ്ശേരിയിലെ വീടുകളില്‍ എത്തിക്കും. 

എട്ടുമണിയോടെ തൊട്ടടുത്ത പള്ളിയിലെ ഹാളില്‍ പൊതുദര്‍ശനമുണ്ടാകും.

ഒരു മണിയോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും.രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആദരാജ്ഞലി അര്‍പ്പിയ്ക്കാനെത്തും. കഴിഞ്ഞ ഞായറാഴ്ചയാണ് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിലേക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. അനുവും നിഖിലും വിവാഹശേഷം മലേഷ്യയക്കും സിംഗപ്പൂരും ട്രിപ്പ് പോയ ശേഷം മടങ്ങിയെത്തുകയായിരുന്നു. പി ജോര്‍ജ് , മത്തായി ഈപ്പന്‍ എന്നിവര്‍ അനുവിനെയും നിഖിലിനെയും വിമാനത്താവളത്തിലെത്തി കൂട്ടാനായി എത്തിയതായിരുന്നു.