പത്തനംതിട്ട: തിരുവല്ല വള്ളംകുളം കാവുങ്കലിൽ വള്ളം മറിഞ്ഞ് മരിച്ചു. സുഹൃത്തുമൊത്ത് മീൻ പിടിക്കാൻ വള്ളത്തിൽ പോയ വള്ളംകുളം സ്വദേശി രഞ്ജിത്ത് രാജേന്ദ്രൻ (35 ) ആണ് മരിച്ചത്.
മീൻ പിടിക്കാനായി ഇട്ടിരുന്ന വലയിൽ കാൽ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു.