പത്തനംതിട്ട : വനിതാ സ്റ്റേഷനിലെ എസ്ഐ പോക്സോ കേസ് എടുക്കാന്‍ വിസമ്മതിച്ചെന്ന് പരാതി. പത്തനംതിട്ട വനിതാ സ്റ്റേഷന് എസ്എച്ച്ഒ കെ.ആര്. ഷെമിമോള്ക്കെതിരേയാണ് ആരോപണം. ഏഴുവയസുകാരിയെ ട്യൂഷന് ടീച്ചറുടെ പിതാവ് ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് ഷെമിമോള്‍ നടപടി എടുക്കാതിരുന്നത്. സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഷെമിമോള്‍ പരാതി സ്വീകരിക്കാത്തതിനേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ വഴി പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് എഴുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. എസ്ഐക്ക് മുന്നില്‍ പിതാവും കുട്ടിയും എത്തിയപ്പോള്പരാതി വിശദമായി കേട്ട എസ്ഐ കേസെടുക്കാതെ ഇവരെ പറഞ്ഞു വിടുകയായിരുന്നു. വനിതാ സ്റ്റേഷനില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് മനസിലാക്കിയ പിതാവ് വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. അവിടെ നിന്നുള്ള നിര്‍ദേശപ്രകാരമാണ് പോലീസ് തുടര്‍നടപടി സ്വീകരിച്ചത്.