വിജിലൻസ് ഓഫീസർ ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച പത്തനംതിട്ട സ്വദേശി അറസ്റ്റിൽ

06:27 PM Jul 15, 2025 | Neha Nair

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിജിലൻസ് ഓഫീസർ ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശിയാണ് പിടിയിലായത്. തിരുവല്ല സ്വദേശി അഭിലാഷ് ചന്ദ്രനെയാണ് പോലീസ് പിടികൂടിയത്.

ഇയാൾ അഞ്ചോളം സ്ത്രീകളെ പീഡിപ്പിച്ചതായാണ് വിവരം. വിളപ്പിൽശാല പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ വഞ്ചന കേസുകൾ ഉണ്ടെന്നും പോലീസ് വ്യക്തമാക്കി.