കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സ്ഥിര ജോലി നേടാം

08:08 PM Jun 27, 2025 | Kavya Ramachandran


കേന്ദ്ര സർക്കാരിന് കീഴിലുള്ള സിഐഎസ്ആർ-സ്ട്രക്ച്ചറൽ എഞ്ചിനീയറിങ് റിസർച്ച് സെന്ററിന്  കീഴിൽ വിവിധ തസ്തികകളിലായി പുതിയ റിക്രൂട്ട്‌മെന്റ്. ജൂനിയർ സ്റ്റെനോഗ്രാഫർ, ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് വിഭാഗങ്ങളിലാണ് ഒഴിവുകൾ. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്കാണ് അവസരം. താൽപര്യമുള്ളവർ ജൂൺ 30ന് മുൻപായി അപേക്ഷ നൽകണം. 

തസ്തിക & ഒഴിവ്

സി ഐഎസ്ആറിന് കീഴിൽ ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറൽ), ജൂനിയർ സ്റ്റെനോഗ്രാഫർ, ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ഫിനാൻസ്& അക്കൗണ്ട്‌സ്), ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (സ്റ്റോർസ് & പർച്ചേസ്) റിക്രൂട്ട്‌മെന്റുകൾ. 

ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറൽ) = 06 ഒഴിവ്

ജൂനിയർ സ്റ്റെനോഗ്രാഫർ = 2 ഒഴിവ്

ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ഫിനാൻസ്& അക്കൗണ്ട്‌സ്) = 01 ഒഴിവ്

ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (സ്റ്റോർസ് & പർച്ചേസ്) = 01 ഒഴിവ്

പ്രായപരിധി

27 വയസ് വരെ പ്രായമുള്ളവർക്കാണ് അവസരം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറൽ) 

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷിലോ, ഹിന്ദിയിലോ ടൈപ്പ് ചെയ്യാൻ അറിഞ്ഞിരിക്കണം. (ഇംഗ്ലീഷ് 35 w/m, OR ഹിന്ദി 30p/m)

ജൂനിയർ സ്റ്റെനോഗ്രാഫർ

പത്താം ക്ലാസ്, പ്ലസ് ടു വിജയം. സ്റ്റെനോഗ്രാഫി പരിചയം. 

ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ഫിനാൻസ്& അക്കൗണ്ട്‌സ്) 

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷിലോ, ഹിന്ദിയിലോ ടൈപ്പ് ചെയ്യാൻ അറിഞ്ഞിരിക്കണം. (ഇംഗ്ലീഷ് 35 w/m, OR ഹിന്ദി 30p/m)

ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (സ്റ്റോർസ് & പർച്ചേസ്) 

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷിലോ, ഹിന്ദിയിലോ ടൈപ്പ് ചെയ്യാൻ അറിഞ്ഞിരിക്കണം. (ഇംഗ്ലീഷ് 35 w/m, OR ഹിന്ദി 30p/m)

ശമ്പളം

സ്റ്റെനോഗ്രാഫി പോസ്റ്റിൽ 25,000 നും 81,100നും ഇടയിൽ ശമ്പളം ലഭിക്കും. 

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിൽ 19,900 രൂപയ്ക്കും 63,200 രൂപയ്ക്കുമിടയിൽ ശമ്പളം ലഭിക്കും. 

അപേക്ഷ ഫീസ്

ജനറൽ, ഒബിസി നോൺക്രീമിലെയർ വിഭാഗക്കാർക്ക് 500 രൂപ അപേക്ഷ ഫീസുണ്ട്. വനിതകൾ, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, വിമുക്ത ഭടൻമാർ എന്നിവർ ഫീസടക്കേണ്ടതില്ല.

അപേക്ഷ

താൽപര്യമുള്ളവർ സിഐഎസ്ആർ-സ്ട്രക്ച്ചറൽ എഞ്ചിനീയറിങ് റിസർച്ച് സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പോർട്ടലിൽ നിന്ന് സ്‌റ്റെനോഗ്രാഫർ, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത വിവരങ്ങൾ വായിച്ച് മനസിലാക്കിയതിന് ശേഷം ഓൺലൈനായി ജൂൺ 30ന് മുൻപ് അപേക്ഷ നൽകണം.