വയനാട്ടില്‍ ജനപ്രതിനിധിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി. നമരം പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ബെന്നി ചെറിയാനാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ വാര്‍ഡ് മെമ്പര്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി 8 മണിയോടെയാണ് സംഭവം ഉണ്ടായത്. മുഖത്തും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് പി എം.ആസ്യയ്ക്ക് എതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി എല്‍ഡിഎഫ് അംഗമായ ബെന്നി ചെറിയാന് വോട്ട് ചെയ്തതോടെ എല്‍ഡിഎഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് 10 എല്‍ഡിഎഫ് അംഗങ്ങളും ഒരു ബിജെപി അംഗവും വിട്ടുനിന്നപ്പോള്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ബെന്നി ചെറിയാന് യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ബെന്നി ചെറിയാനുമായി ഇടതുപക്ഷം ബന്ധം അവസാനിപ്പിച്ചിരുന്നു. സംഭവത്തില്‍ ബെന്നി ചെറിയാന്റെ കുടുംബം പൊലീസില്‍ പരാതി നടത്തിയിട്ടുണ്ട്.