ആവശ്യമായ ചേരുവകൾ
ചിക്കൻ – ഒരു കിലോ
കുരുമുളകുപൊടി – 2 ടേബിൾസ്പൂൺ
നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
സവാള – 4 എണ്ണം
തക്കാളി – 2 എണ്ണം
ഇഞ്ചി – ആവശ്യത്തിന്
വെളുത്തുള്ളി – 6 അല്ലി
മല്ലിപൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപൊടി – ½ ടീസ്പൂൺ
ഗരംമസാല/ചിക്കൻ മസാല – 1 ടീസ്പൂൺ
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
വെള്ളം – ½ കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചെറിയ കഷ്ണങ്ങളാക്കിയ കോഴിയിറച്ചി നന്നായി കഴുകി വൃത്തിയാക്കുക. എന്നിട്ട് കുരുമുളകുപൊടി, മഞ്ഞൾപൊടി (½ ടീസ്പൂൺ), നാരങ്ങാനീര്, ഉപ്പ് എന്നിവ കോഴിയിറച്ചിയിൽ യോജിപ്പിച്ച് ½ മണിക്കൂർ വയ്ക്കുക. അതിന് ശേഷം ചെറുതായി അരിഞ്ഞ സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ
പാനിൽ 3 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി വഴറ്റുക. ഇവ ഗോൾഡൻ നിറമാകുമ്പോൾ തീ കുറച്ച് മല്ലിപൊടിയും (1 ടേബിൾസ്പൂൺ), ഗരംമസാലയും (1 ടീസ്പൂൺ) ചേർത്ത് 1 മിനിറ്റ് ഇളക്കുക.
ഇതിലേയ്ക്ക് കോഴിയിറച്ചി, കറിവേപ്പില, തക്കാളി, എന്നിവ ചേർത്ത് 5 മിനിറ്റ് നേരം നല്ല തീയിൽ ഇളക്കുക. പിന്നീട് ½ കപ്പ് വെള്ളം ചേർത്ത് അടച്ച് വച്ച് വേവിക്കുക. വെന്തതിനുശേഷം അല്പനേരം അടപ്പ് തുറന്ന് വച്ച് ഗ്രേവി കുറുകുന്ന വരെ ഇളക്കി കൊടുക്കുക. ഇതിലേക്ക് അൽപം കുരുമുളകുപൊടി ചേർത്ത് യോജിപ്പിച്ച ശേഷം തീ അണയ്ക്കുക.