'സ്നേഹത്തിന്റെയും കരുതലിന്റെയും മുന്നിൽ നരഭോജി പാർട്ടി തോറ്റിരിക്കുന്നു' : പെരിയ ഇരട്ട​ക്കൊലക്കേസ് വിധിയിൽ സന്ദീപ് വാര്യർ

07:16 PM Dec 29, 2024 | Neha Nair

പാലക്കാട്: പെരിയ ഇരട്ട​ക്കൊലക്കേസിൽ പ്രതികളായ മുൻ എം.എൽ.എ കുഞ്ഞിരാമൻ അടക്കമുള്ള സി.പി.എം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരായ കോടതിവിധിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.

സി.പി.എമ്മിന്റെയും പിണറായി വിജയന്റെയും കൊലപാതക രാഷ്ട്രീയത്തിന്റെയും കോൺഗ്രസ്‌ എന്ന മഹാപ്രസ്ഥാനം അതിന്റെ പ്രവത്തകരോട് കാണിക്കുന്ന അളവറ്റ സ്നേഹത്തിന്റെയും ആത്മാർഥതയുടെയും പ്രതീകമാണ് പെരിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളടക്കം കൊടുക്കുന്ന നികുതി പണത്തിൽ നിന്ന് ഒന്നരക്കോടിയോളം രൂപയാണ് പിണറായി വിജയൻ ഗവണ്മെന്റ് പ്രതികൾക്ക് വേണ്ടി ചിലവഴിച്ചത്. 'മനുഷ്യനായി' പിറന്ന ഒരാൾക്കും അംഗീകരിക്കാനോ ചെയ്യുവാനോ സാധിക്കാത്ത കാര്യങ്ങളാണ് ഇതുവരെയും ആ കുടുംബത്തിന് നേരെ സിപിഎം ചെയ്തത്. ഏതറ്റം വരെയും തങ്ങളുടെ പ്രവർത്തകർക്ക് നീതി ലഭ്യമാക്കാൻ പോകുമെന്ന് കോൺഗ്രസ്‌ നേതൃത്വം അന്നേ പ്രഖ്യാപിച്ചതാണ്.

Trending :

ആ സ്നേഹത്തിന്റെയും കരുതലിന്റെയും മുന്നിൽ ഇന്ത്യയിലെ നീതി ന്യായ വ്യവസ്ഥിതിയുടെ മുന്നിൽ സിപിഎം എന്ന നരഭോജി പാർട്ടി തോറ്റിരിക്കുന്നു -സന്ദീപ് ചുണ്ടിക്കാട്ടി.

കുറിപ്പിന്റെ പൂർണരൂപം:

പെരിയ ഒരു പ്രതീകമാണ്.

സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കൊലപാതക രാഷ്ട്രീയത്തിന്റെ, കോൺഗ്രസ്‌ എന്ന മഹാപ്രസ്ഥാനം അതിന്റെ പ്രവത്തകരോട് കാണിക്കുന്ന അളവറ്റ സ്നേഹത്തിന്റെയും ആത്മാർഥതയുടെയും പ്രതീകമാണ് പെരിയ.

ശരത് ലാലിന്റെയും കൃപേഷിന്റെയും മൃതദ്ദേഹങ്ങൾ വഹിച്ചുകൊണ്ട് പോകുമ്പോൾ പുറത്തേക്ക് നോക്കി വിതുമ്പിയ കുഞ്ഞുങ്ങളുടെ മുഖം പറയുന്നുണ്ടായിരുന്നു, അവർ ആ നാടിന് ആരാണെന്ന്. നാടിനും നാട്ടാർക്കും ഏറ്റവും പ്രിയപ്പെട്ട ആ കുട്ടികളെ, കാട്ടു മൃഗങ്ങൾ പോലും കാണിക്കാത്ത ക്രൂരതയോടെയാണ് സിപിഎം എന്ന ക്രിമിനൽ മാഫിയ സംഘം കൊലപ്പെടുത്തിയത്.

കൊന്നാലും തീരാത്ത കമ്മ്യൂണിസ്റ്റ്‌കാരന്റെ പൈശാചികതയോടെ പിണറായി വിജയന്റെ ഭരണകൂടം ആ കുട്ടികളെ വീണ്ടും വേട്ടയാടി. കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളടക്കം കൊടുക്കുന്ന നികുതി പണത്തിൽ നിന്ന് ഒന്നരക്കോടിയോളം രൂപയാണ് പിണറായി വിജയൻ ഗവണ്മെന്റ് പ്രതികൾക്ക് വേണ്ടി ചിലവഴിച്ചത്. 'മനുഷ്യനായി' പിറന്ന ഒരാൾക്കും അംഗീകരിക്കാനോ ചെയ്യുവാനോ സാധിക്കാത്ത കാര്യങ്ങളാണ് ഇതുവരെയും ആ കുടുംബത്തിന് നേരെ സിപിഎം ചെയ്തത്.

ഏതറ്റം വരെയും തങ്ങളുടെ പ്രവർത്തകർക്ക് നീതി ലഭ്യമാക്കാൻ പോകുമെന്ന് കോൺഗ്രസ്‌ നേതൃത്വം അന്നേ പ്രഖ്യാപിച്ചതാണ്. ആ സ്നേഹത്തിന്റെയും കരുതലിന്റെയും മുന്നിൽ ഇന്ത്യയിലെ നീതി ന്യായ വ്യവസ്ഥിതിയുടെ മുന്നിൽ സിപിഎം എന്ന നരഭോജി പാർട്ടി തോറ്റിരിക്കുന്നു.

മുൻ സിപിഎം MLA കുഞ്ഞിരാമൻ അടക്കമുള്ള സിപിഎം പ്രവർത്തകർ കുറ്റക്കാർ ആണെന്നുള്ള സിബിഐ കോടതി വിധി 'മനുഷ്യർക്ക്' ആശ്വാസം തരുന്നതാണ്.

യാതൊരു മുൻപരിചയവും ഇല്ലാത്ത ആളുകളെ കൊല്ലാൻ, നിർധന കുടുംബത്തിലെ കുട്ടികളെ ഉപയോഗിച്ച്, അവരുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതം തകർക്കുന്ന ഏർപ്പാട് ഇനിയെങ്കിലും സിപിഎം നിർത്തണം.

പെരിയ കേസ് വിധി കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന് അന്ത്യം കുറിക്കട്ടെ എന്ന പ്രാർത്ഥനകളോടെ...

സന്ദീപ് വാര്യർ