പെരിയ ഇരട്ടക്കൊലക്കേസ് വിധി സി.പി.എമ്മിന് തിരിച്ചടിയല്ല : പി. രാജീവ്

07:24 PM Dec 29, 2024 | Neha Nair

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ വിധി സി.പി.എമ്മിന് തിരിച്ചടിയല്ലെന്ന് മന്ത്രി പി രാജീവ്. കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഈ വിഷയത്തിൽ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേ​സി​ൽ 14 പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന്​ എ​റ​ണാ​കു​ളം പ്ര​ത്യേ​ക സി.​ബി.​ഐ കോ​ട​തി ക​ണ്ടെ​ത്തിയിരുന്നു. സി.​പി.​എം ഉ​ദു​മ മു​ൻ എം.​എ​ൽ.​എ കെ.​വി. കു​ഞ്ഞി​രാ​മ​ൻ, ഡി.വൈ.എഫ്.ഐ. നേതാവ് കെ. ​മ​ണി​ക​ണ്​​ഠ​ൻ, പാ​ക്കം മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി രാ​ഘ​വ​ൻ വെ​ളു​ത്തോ​ളി എ​ന്നി​വ​രും പ്ര​തി​ക​ളാ​ണ്. ഒ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ പ്ര​തി​ക​ൾ​ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട്​ പ​ങ്കാ​ളി​യാ​യ​താ​യി കോ​ട​തി ക​ണ്ടെ​ത്തി.

പെരിയ ഇരട്ടക്കൊലക്കേസുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം നേതാവ് എ.കെ ബാലനും പ്രതികരിച്ചിരുന്നു. പാർട്ടിയുടെ പിന്തുണയോട് കൂടി നടന്ന കൊലപാതകമല്ല നടന്നതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

കാ​സ​ർ​കോ​ട്​​ പെ​രി​യ​യി​ൽ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രാ​യ കൃ​പേ​ഷ് (21), ശ​ര​ത്​ ലാ​ൽ (24) എ​ന്നി​വ​രെ രാ​ഷ്ട്രീ​യ​വൈ​രാ​ഗ്യം മൂ​ലം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാണ് കോടതി വിധി പ്രഖ്യാപിച്ചത്. 14 പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്നാണ്​ എ​റ​ണാ​കു​ളം പ്ര​ത്യേ​ക സി.​ബി.​ഐ കോ​ട​തി ക​ണ്ടെ​ത്തിയത്. കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ പി​ടി​ച്ചു​ല​ച്ച ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ആ​ദ്യം ലോ​ക്ക​ൽ പൊ​ലീ​സും പി​ന്നീ​ട്​ ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ച​ശേ​ഷ​മാ​ണ്​ കേ​സ്​ സി.​ബി.​ഐ ഏ​റ്റെ​ടു​ത്ത​ത്. സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും കോ​ട​തി അ​ന്വേ​ഷ​ണം ശ​രി​വെ​ക്കു​ക​യാ​യി​രു​ന്നു.

വി​ചാ​ര​ണ നേ​രി​ട്ട 24 പ്ര​തി​ക​ളി​ൽ 10 പേ​രെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ വെ​റു​തെ​വി​ട്ടു. ഒ​ന്നാം പ്ര​തി​യും പാ​ക്കം മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ എ. ​പീ​താം​ബ​ര​ൻ, ര​ണ്ടാം പ്ര​തി പീ​താം​ബ​ര​​ന്‍റെ സ​ഹാ​യി സി.​ജെ. സ​ജി, മൂ​ന്നാം പ്ര​തി കെ.​എം. സു​രേ​ഷ്, നാ​ലാം പ്ര​തി കെ. ​അ​നി​ൽ​കു​മാ​ർ, അ​ഞ്ചാം പ്ര​തി ജി​ജി​ൻ, ആ​റാം പ്ര​തി ശ്രീ​രാ​ഗ്, ഏ​ഴാം പ്ര​തി എ. ​അ​ശ്വി​ൻ, എ​ട്ടാം പ്ര​തി സു​ബി​ൻ, 10ാം പ്ര​തി ടി. ​ര​ഞ്ജി​ത്, 15ാം പ്ര​തി വി​ഷ്​​ണു സു​ര, 22ാം പ്ര​തി കെ.​വി. ഭാ​സ്​​ക​ര​ൻ എ​ന്നി​വ​രെ​യാ​ണ്​ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്​​ജി എ​ൻ. ശേ​ഷാ​ദ്രി​നാ​ഥ​ൻ കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ​ത്.

2019 ഫെ​ബ്രു​വ​രി 17ന് ​രാ​ത്രി 7.45നാ​ണ് പെ​രി​യ ക​ല്യോ​ട്ട്​ വെ​ച്ച്​ കൃ​പേ​ഷും ശ​ര​ത്​ ലാ​ലും കൊ​ല്ല​പ്പെ​ട്ട​ത്. പെ​രു​ങ്ക​ളി​യാ​ട്ട​ത്തി​​ന്‍റെ സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷം ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​മ്പോ​ൾ ജീ​പ്പി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം ഇ​വ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ശേ​ഷം വെ​ട്ടു​ക​യാ​യി​രു​ന്നു.