+

പെരുങ്കളിയാട്ടങ്ങൾ മനുഷ്യ സ്നേഹം ഊട്ടിയുറപ്പിക്കും : ആനക്കൈ ബാലകൃഷ്ണൻ

നാടൊട്ടുക്കും പ്രത്യേകിച്ച് വടക്കേ മലബാറിൽ നടന്നുവരുന്ന പെരുങ്കളിയാട്ടങ്ങൾ മനുഷ്യസ്നേഹവും മനുഷ്യബന്ധങ്ങളും ഊട്ടിയുറപ്പിക്കുകയും നല്ല ബന്ധങ്ങളാണ് ഒരു വ്യക്തിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നതെന്നും

നീലേശ്വരം : നാടൊട്ടുക്കും പ്രത്യേകിച്ച് വടക്കേ മലബാറിൽ നടന്നുവരുന്ന പെരുങ്കളിയാട്ടങ്ങൾ മനുഷ്യസ്നേഹവും മനുഷ്യബന്ധങ്ങളും ഊട്ടിയുറപ്പിക്കുകയും നല്ല ബന്ധങ്ങളാണ് ഒരു വ്യക്തിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നതെന്നും കെ സി. സി. പി എൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ പറഞ്ഞു.

പള്ളിക്കര കേണമംഗലം കഴകം പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായി
ക്ഷേത്രാങ്കണത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

നമുക്ക് നമ്മൾ തന്നെ മാർക്ക് ഇടേണ്ട കാലം സമാഗതമായിരിക്കുന്നു. ഓരോരുത്തരുടെയും ഹൃദയമാണ് ദേവാലയം എന്നും
മനസ്സിലാണ് നന്മയുടെ പൂത്തിരികൾ വിടരേണ്ടതെന്നും ആനക്കൈ ബാലകൃഷ്ണൻ പറഞ്ഞു.  പത്താംതരം വിദ്യാർത്ഥികൾ പോലും കലാപകാരികൾ ആകുന്ന പുതിയ കാലത്ത് ഇതിനെ പ്രതിരോധിക്കാൻ ശക്തമായ സാമൂഹികവൽക്കരണ പ്രക്രിയ അനിവാര്യമാണ്.

വലിയ സാമൂഹിക കൂട്ടായ്മ രൂപപ്പെടുത്തുന്ന ക്ഷേത്രങ്ങൾ പെരുങ്കളിയാട്ടത്തിൻ്റെ തുടർപ്രവർത്തനങ്ങൾ എന്ന നിലയിൽ സാമൂഹികവൽക്കരണ പ്രക്രിയയിലും സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.

facebook twitter