+

നിങ്ങൾ ഈ അച്ചാറിന്‍റെ ഫാനാകും

ആവശ്യമായ ചേരുവകൾ എള്ളെണ്ണ – 2 സ്പൂൺ ഈന്തപ്പഴം – 20 എണ്ണം കടുക് – 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾസ്പൂൺ

ആവശ്യമായ ചേരുവകൾ

എള്ളെണ്ണ – 2 സ്പൂൺ

ഈന്തപ്പഴം – 20 എണ്ണം

കടുക് – 1 ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾസ്പൂൺ

പച്ചമുളക് – 12 എണ്ണം

കശ്മീരി മുളകുപൊടി – 1 ടീസ്പൂൺ

വെള്ളം – 1/2 കപ്പ്

ഉപ്പ് ആവശ്യത്തിന്

വിനാഗിരി – 1/2 കപ്പ്

ശർക്കര പൊടി – 2 ടേബിൾസ്പൂൺ

കായം പൊടി – 1 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം

ഒരു ചട്ടി അടുപ്പത്തുവെച്ച് എണ്ണ ഒഴിച്ച് കടുക് ഇട്ടു പൊട്ടിക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് നെടുകെ കീറിയത് എന്നിവ ചേര്‍ത്ത് ഇളക്കുക. നന്നായി മൂപ്പിച്ചെടുക്കുക. ഇതിലേക്ക് കശ്മീരി മുളകുപൊടി, അരക്കപ്പ് വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക.
 തിളച്ചുവരുമ്പോള്‍ ഈന്തപ്പഴം കുരു കളഞ്ഞത് ഇതിലേക്ക് ചേര്‍ക്കുക. ചെറിയ തീയില്‍ ഇത് നന്നായി വേവിച്ചെടുക്കലാണ് അടുത്ത പടി. ശേഷം, വിനാഗിരി, ശര്‍ക്കര, കായം പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. നന്നായി ചെറിയ തീയില്‍ വെള്ളം വറ്റിച്ചെടുക്കുക. ബിരിയാണി, ചോറ് മുതലായവയ്ക്കൊപ്പം സൈഡ് ഡിഷ്‌ ആയി വിളമ്പാൻ പറ്റിയ അടിപൊളി സ്‌പൈസി സ്വീറ്റ് ഈന്തപ്പഴ അച്ചാർ റെഡി.

facebook twitter