ശബരിമല : ശബരിമല ദർശത്തിനായി ഫ്രാൻസിൽ നിന്നും എത്തിയ തീർഥാടക ഹൃദയാഘാതം മൂലം മരിച്ചു. ഫ്രാൻസ് നോയിസിലേസെക് സ്വദേശി പെരിമ്പലക്ഷ്മി നാഗരത്നം (73 ) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്തേകാലോടെ നീലിമല കയറ്റത്തിനിടെ കുഴഞ്ഞുവീണ പെരിമ്പലക്ഷ്മിയെ ഡോളിയിൽ സമീപത്തെ എമർജൻസി മെഡിക്കൽ സെൻററിൽ എത്തിച്ചു.
തുടർന്ന് ആംബുലൻസിൽ പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തുടർ നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.