കോൺഗ്രസിന്റെ പെരടിക്കിട്ട് അങ്ങ് അമർത്തി പറയേണ്ട,രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ സർക്കാരിന്റെ പ്രോബ്ലം : പി കെ കുഞ്ഞാലിക്കുട്ടി

03:06 PM Dec 06, 2025 |



കോഴിക്കോട്: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രാഹുൽ മാങ്കൂട്ടത്തിലെിന്റെ അറസ്റ്റ് തടഞ്ഞത് കോടതി നടപടി. അടുത്ത നടപടിക്ക് വേണ്ടി കാത്തിരിക്കാം. കോൺഗ്രസിന്റെ പെരടിക്കിട്ട് അങ്ങ് അമർത്തി പറയേണ്ട. അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ സർക്കാരിന്റെ പ്രോബ്ലം ആണ്. കോൺഗ്രസ് പുറത്താക്കിയ ആളാണ്. രാഹുലിനെതിരെ എടുത്ത മാതൃകാപരമായ നടപടിയുടെ ഗുണം കോൺഗ്രസിന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്തും മേൽപ്പാലം നിർമ്മിക്കേണ്ടി വരും. നിർമ്മാണത്തിലെ അപാകത എന്ന് പറഞ്ഞ് തള്ളാൻ കഴിയില്ല. ഹൈടെക്‌നോളജി ഉപയോഗിച്ച് നടക്കുന്ന നിർമ്മാണത്തിൽ യാദൃശ്ചികമായി സംഭവിക്കുന്നതാണെന്ന് കരുതാൻ കഴിയില്ല. പാലം പണിയാൻ വൻ ചെലവ് എന്നാൽ മണ്ണിട്ട് ഉയർത്താൻ ചെലവില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.