നെയ്റോബി: കെനിയയിലെ തീരദേശ മേഖലയായ മലിന്ദിയിൽ വിമാനം തകർന്ന് വീണ് മൂന്ന് പേർ മരിച്ചു. മലിന്ദി-മൊംബാസ ഹൈവേയിലാണ് വിമാനം തകർന്ന് വീണതെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരിൽ രണ്ട് പേർ ഹൈവേയിലൂടെ ഇരുചക്രവാഹനത്തിൽ പോയവരായിരുന്നു. മരിച്ച മറ്റൊരാൾ വിമാനത്തിലെ യാത്രക്കാരിയാണ്.
വിമാനത്തിന്റെ ചിറകുകൾ ഉൾപ്പെടെ വേർപ്പെട്ട നിലയിലാണ്. കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകർന്ന് വീണതെന്നാണ് റിപ്പോർട്ട്.
പൈലറ്റും യാത്രക്കാരായ രണ്ട് വിദ്യാർത്ഥികളും വിമാനം തകരുന്നതിന് മുമ്പ് താഴേക്ക് ചാടി. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനം തകരാനുള്ള കാരണം വ്യക്തമല്ല. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.