+

'കൊലയാളികളെ സംരക്ഷിക്കാൻ സർക്കാർ ഖജനാവ് ധൂർത്തടിക്കുന്നു' : ടി സിദ്ദിഖ്

'കൊലയാളികളെ സംരക്ഷിക്കാൻ സർക്കാർ ഖജനാവ് ധൂർത്തടിക്കുന്നു' : ടി സിദ്ദിഖ്

മയ്യിൽ : അധ്യാപകർക്കും ജീവനക്കാർക്കും അർഹമായ ആനുകൂല്യങ്ങൾ നൽകാതെ കൊലയാളി സംരക്ഷണത്തിനും ധൂർത്തിനും സംസ്ഥാനത്തിൻ്റെ ഖജനാവ് ദുരുപയോഗപ്പെടുത്തുന്ന സർക്കാരാണിതെന്നും വരാനുള്ളത് മോചനത്തിൻ്റെ വർഷമാണെന്നും കെ.പി.സി സി വർക്കിംഗ് പ്രസിഡൻ്റ് ടി സിദ്ദിഖ് പറഞ്ഞു.

മയ്യിലിൽ നടന്ന കെ.പി എസ്. ടി. എ റവന്യൂ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡണ്ട് യു.കെ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് കെ.അബ്ദുൾ മജീദ് മുഖ്യ ഭാഷണം നടത്തി.അധ്യാപക പ്രതിഭകളെ ആദരിച്ചു.
കെ.രമേശൻ പി.വി ജ്യോതി എം.കെ അരുണ കെ.സി.രാജൻ കെ ശ്രീനിവാസൻ പി.പി.ഹരിലാൽ ടി.വി.ഷാജി.രജീഷ് കാളിയത്താൻ ദിനേശൻ പച്ചോൾ എം.വി സുനിൽ കുമാർ ദീപ.കെ ,ഇ കെ ജയപ്രസാദ് സി.വി.എ ജലീൽ എന്നിവർ സംസാരിച്ചു.

വിദ്യാഭ്യാസ സുഹൃദ് സമ്മേളനം ജിൻ്റോ ജോൺ ഉദ്ഘാടനം ചെയ്തു. രമേശൻ കാന അധ്യക്ഷത വഹിച്ചു.എം.അംബരീഷ് ,കെ.വി മഹേഷ് ,
പി.സുഖദേവൻ, പ്രൊഫ: മുഹമ്മദ് അനീസ്, വി.വി.രതീഷ്, വി.വിഷാജി,, എം.സി അതുൽ സ്റ്റിബി.കെ സൈമൺ എന്നിവർ സംസാരിച്ചു.

വനിത സമ്മേളനം നിഷ സോമൻ തെറ്റയിൽ ഉദ്ഘാടനം ചെയ്തു.വനിത ഫോറം ചെയർമാൻ കെ.പി ധനലക്ഷ്മി അധ്യക്ഷത വഹിച്ചു.എം.പി ദീപ എം.പി റഷീദ പി.ഗീത സി. ഉമാറാണി എന്നിവർ സംസാരിച്ചു

facebook twitter