20,000 രൂപയ്ക്ക് ഫോൺ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ റിയൽമി പി3 അൾട്ര അനുയോജ്യമായിരിക്കും. മീഡിയടെക് ഡൈമെൻസിറ്റി 8350 അൾട്രാ പ്രോസസർ, IP68/IP69 റേറ്റിംഗ്, 6.83 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 80W ഫാസ്റ്റ് ചാർജിംഗുള്ള 6,000mAh ബാറ്ററി എന്നിവ വാഗ്ദാനം ചെയ്യുന്ന ഈ ഫോൺ ഇപ്പോൾ ഫ്ലിപ്കാർട്ടിൽ 20,000 രൂപയ്ക്ക് ലഭ്യമാണ്.
ഈ വർഷം മാർച്ചിൽ ലോഞ്ച് ചെയ്തപ്പോൾ റിയൽമി പി 3 അൾട്ര 8 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിന് 26,999 രൂപയായിരുന്നു. ഈ വിലയാണ് ഫ്ലിപ്കാർട്ടിൽ 20000 രൂപയായി കുറഞ്ഞിരിക്കുന്നത്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ 2,000 ഫ്ലാറ്റ് ഡിസ്‌കൗണ്ടും 1,000 രൂപയിൽ കൂടുതൽ ക്യാഷ്ബാക്കും ലഭ്യമാകും.
6.83 ഇഞ്ച് 1.5K ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയാണ് റിയൽമി P3 അൾട്രയുടെ സവിശേഷതകളിൽ ഒന്ന്. മീഡിയടെക് ഡൈമെൻസിറ്റി 8350 അൾട്രാ ചിപ്‌സെറ്റും LPDDR5x റാമും UFS 3.1 സ്റ്റോറേജും ഈ ഫോണിന്റെ മറ്റ് സവിശേഷതകളാണ്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സഹിതം 50MP സോണി IMX896 പ്രൈമറി സെൻസറും 8MP അൾട്രാവൈഡ് ലെൻസും ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറയാണ് ഈ ഫോണിൽ ഉൾപ്പെടുന്നത്.