+

പ്ലസ് വൺ പ്രവേശനം: മെയ് 24ന് ട്രയൽ അലോട്ട്മെൻ്റ്

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ഇന്ന് മുതൽ. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനുള്ള അപേക്ഷ ഇന്നുമുതൽ സമർപ്പിച്ചു തുടങ്ങാം. വൈകിട്ട് 4 മണി മുതൽ ആണ് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുക

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ഇന്ന് മുതൽ. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനുള്ള അപേക്ഷ ഇന്നുമുതൽ സമർപ്പിച്ചു തുടങ്ങാം. വൈകിട്ട് 4 മണി മുതൽ ആണ് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുക. പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് പ്രവേശന നടപടികൾ നടക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഹയർസെക്കണ്ടറി പ്രവേശന വെബ്‌സൈറ്റായ https;//hscap.kerala.gov.in വഴി ഏകജാലകത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്‌.

മെയ് 20 വരെയാണ് അപേക്ഷിക്കാനുള്ള സമയം. 24ന് ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കും. ജൂൺ രണ്ടിനാണ്‌ ആദ്യ അലോട്ട്‌മെൻറ്. 10ന്‌ രണ്ടാം അലോട്ട്‌മെന്റും 16ന്‌ മൂന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. ജൂൺ 18ന് ക്ലാസുകൾ തുടങ്ങാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം തുടർന്ന്‌ പുതിയ അപേക്ഷ ക്ഷണിച്ച്‌ സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും.

Trending :
facebook twitter