സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. സംസ്ഥാനതല പ്ലസ് വണ്‍ പ്രവേശനോത്സവം തൈക്കാട് ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനംചെയ്യും. പ്ലസ് വണ്‍ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യഘട്ട പ്രവേശനങ്ങള്‍ പൂര്‍ത്തീകരിച്ച് ഏകദേശം 3,40,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് വിവിധ സ്കൂളുകളില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ആകെ 4,63,686 കുട്ടികളാണ് ഉന്നത പഠനത്തിനായി അപേക്ഷിച്ചിട്ടുണ്ടായിരുന്നത്.
അലോട്ട്മെന്റുകളില്‍ പ്രവേശനം നിരസിക്കപ്പെട്ടവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യമുണ്ട്. സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള വേക്കന്‍സിയും മറ്റു വിശദാംശങ്ങളും ഈ മാസം 28 ന് പ്രസിദ്ധീകരിക്കും. സ്പോര്‍ട്സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട എന്നിവയിലെ പ്രവേശനങ്ങള്‍ 27-ാം തിയതി പൂര്‍ത്തീകരിച്ച് പ്രസ്തുത ക്വാട്ടകളിലെ വേക്കന്‍സികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷകള്‍ ക്ഷണിക്കുന്നത്.