+

പ്ലസ് ടു പരീക്ഷാഫലം ഇന്ന്

വൈകിട്ട് 3.30 മുതല്‍ ഓണ്‍ലൈനായി ഫലം അറിയാം.

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. വൈകിട്ട് 3.30 മുതല്‍ ഓണ്‍ലൈനായി ഫലം അറിയാം. 4,44,707 വിദ്യാര്‍ത്ഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 26,178 പേരും പരീക്ഷ എഴുതി.
മാര്‍ച്ച് 6 മുതല്‍ 29 വരെയായിരുന്നു പരീക്ഷ നടന്നത്. കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയര്‍ന്ന വിജയശതമാനം.

ഈ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

www.results.hse.kerala.gov.in

www.prd.kerala.gov.in

results.kerala.gov.in

examresults.kerala.gov.in

result.kerala.gov.in

results.digilocker.gov.in

www.results.kite.kerala.gov.in.

facebook twitter