+

ആര്‍എസ്എസ്സുകാരനായ മുതലാളി എഴുതിക്കൊടുക്കുന്ന പുലഭ്യം താളത്തില്‍ വായിച്ച് ആത്മരതി കൊള്ളുന്ന മാപ്ര, ഏഷ്യാനെറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ഷോ

കളമശ്ശേരി പോളി ടെക്‌നിക്ക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ.

കൊച്ചി: കളമശ്ശേരി പോളി ടെക്‌നിക്ക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. വിഷയം എസ്എഫ്‌ഐയുടെ തലയില്‍വെച്ചുകെട്ടാനുള്ള ശ്രമം പ്രതിരോധിക്കുമെന്ന് ആര്‍ഷോ വ്യക്തമാക്കി. ആര്‍ എസ് എസ്സുകാരനായ മുതലാളി എഴുതി കൊടുക്കുന്ന പുലഭ്യം താളത്തില്‍ വായിച്ച് ആത്മരതി കൊള്ളുന്ന സംഘിയുടെ അടിമവേലക്കാരനായ പരമമാന്യ മാപ്ര എന്നാണ് ആര്‍ഷോയുടെ വിമര്‍ശനം.

ആര്‍ഷോയുടെ ഫേസ്ബുക്ക് പോസ്റ്റ്,

ആര്‍ എസ് എസ്സുകാരനായ മുതലാളി എഴുതി കൊടുക്കുന്ന പുലഭ്യം താളത്തില്‍ വായിച്ച് ആത്മരതി കൊള്ളുന്ന സംഘിയുടെ അടിമവേലക്കാരനായ പരമമാന്യ മാപ്രയുടെ വാര്‍ത്ത വായനയും സഹ മാപ്രയുടെ റിപ്പോര്‍ട്ടിങ്ങും കണ്ടാല്‍ തോന്നും കെഎസ്‌യു നേതാവായ കഞ്ചാവ് മാഫിയ തലവന്റെ ഫോട്ടോ പോസ്റ്റ് ചെയ്തതാണ് ഈ രാജ്യത്ത് നടന്ന മഹാ അപരാധമെന്ന്.

ഫാക്റ്റ് ചെക്കിങ്ങ് എന്നത് തങ്ങളുടെ മാധ്യമ ജീവിതത്തില്‍ എവിടെയും ഉണ്ടാകരുതെന്ന് നിര്‍ബന്ധമുള്ളവര്‍, വാലും തുമ്പുമില്ലാതെ വ്യാജ വാര്‍ത്ത തലങ്ങും വിലങ്ങും എയര്‍ ചെയ്യുന്നവര്‍, എന്തിനേറെ പ്രായപൂര്‍ത്തി ആകാത്ത കുഞ്ഞിനെ വെച്ച് വ്യാജ വാര്‍ത്ത നിര്‍മ്മിച്ചതിന് പോക്‌സോ ആക്ട് പ്രകാരം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് വിചാരണ നേരിടുന്നവര്‍, ലവന്മാര്‍ക്ക് കെ എസ് യുവിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലെ പോസ്റ്റും, കഞ്ചാവ് മാഫിയ തലവന്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്യുന്ന ഫോട്ടോയുമൊന്നും പോരാ പോലും വസ്തുത ബോധ്യപ്പെടാന്‍. തെളിവുകള്‍ പുറത്തേക്കൊഴുകുന്നത് കെ എസ് യു വിനെതിരെയാകുമ്പോള്‍ സംഘിയുടെ അടിമവേലക്കാരനത് ആരോപണമാണ് പോലും, വെറും ആരോപണം.

ഞങ്ങളും കഞ്ചാവ് അവരും കഞ്ചാവെന്നല്ല അടിമേ നിങ്ങളും കഞ്ചാവ് അവരും കഞ്ചാവ്. ഇവിടെ കെ എസ് യു നേതാക്കള്‍ കിലോ കണക്കിന് കഞ്ചാവ് ഇറക്കിയതിലും, തുലാസിലളന്ന് ചെറുപൊതികളിലാക്കിയതിലും, കഞ്ചാവ് വിറ്റ് പ്രസിഡന്റിന് ജാഥാ ഫണ്ട് കണ്ടെത്തിയതിലും, പോലീസ് തൂക്കിയതിലും, ഇപ്പൊ അകത്ത് കിടന്ന് അഴി എണ്ണുന്നതിലും ഞങ്ങള്‍ക്ക് ഒര് ദെണ്ണവും ഇല്ല. തന്റെ മൊയലാളി രാജീവിന്റെ തറവാട്ടിലെ കെമിക്കല്‍ ഇക്കുലിബ്രിയത്തിന്റെ ബാലന്‍സിങ്ങ് കേള്‍ക്കുമ്പോള്‍ അറിയാം വല്ലാതെ മാപ്രയ്ക്ക് ദെണ്ണിക്കുന്നുണ്ടെന്ന്. ഇനി നുരയോടും പുകയോടുമൊക്കെ ആര്‍ക്കാണ് കൂടുതല്‍ ബന്ധം എന്നതിന് പൊതു സമൂഹത്തിന് മുന്നില്‍ പരമ മാന്യന്റെ ജീവിച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഏറെയുണ്ടല്ലോ, അതിന്റെ കെട്ടഴിക്കാന്‍ എന്തായാലും ഇവിടെ മുതിരുന്നില്ല, മാന്യന്‍ ലാ പ്രവര്‍ത്തിയെന്തായാലും തുടര്‍ന്ന് കൊള്ളുക.. പോകാന്‍ കിളി എന്തായാലും ബാക്കി കാണാന്‍ ഇടയില്ല, കരളടിച്ച് പോയാല്‍ ആര്‍ക്ക് പോയി രാജീവിന് പോയി, ഹൂ കെയെഴ്‌സ്..
നിഷ്പക്ഷ താളക്കാരന്റെ താളമടി കൊണ്ടൊന്നും സതീശന്റെ പിള്ളേര്‍ രക്ഷപെടാന്‍ പോകുന്നില്ല, ഞങ്ങള്‍ വിടാനും പോകുന്നില്ല.

 

facebook twitter