മുഖക്കുരു മാറാനുള്ള ചില ടിപ്‌സുകളാണ് ചുവടെ,
ജാതിക്ക പാലില്‍ ചാലിച്ച് മുഖത്തു ഇടുക ,2 മണിക്കൂര്‍ കഴിഞ്ഞു കഴുകാം
കറുവപ്പട്ട പൊടിച്ചതില്‍ തേന്‍ ചേര്‍ത്തു രാത്രി കിടക്കുന്നതിനു മുന്‍പ് മുഖക്കുരുവില്‍ ഇടുക , രാവിലെ കഴുകിക്കളയാം
ഓറഞ്ച് തൊലി പൊടിച്ചത് വെള്ളത്തില്‍ ചാലിച്ച് മുഖത്തിടുന്നത് മുഖക്കുരുവിന് നല്ലതാണ്.
പുതിന ഇലയുടെ നീര് രാത്രി കിടക്കുന്നതിനു മുന്‍പ് മുഖക്കുരുവില്‍ പുരട്ടുക.
ഉലുവയില അരച്ചത് രാത്രി ഇടുക 15 മിനിട്ട് കഴിഞ്ഞു കഴുകാം.
മഞ്ഞളും വെപ്പും കൂടെ ചേര്‍ത്തു മുഖത്തിടുന്നത് മുഖക്കുരുവിന് നല്ലതാണ്.
പനിനീരും നാരങ്ങ നീരും ചേര്‍ത്തു മുഖത്തിടുക
തക്കാളി മുഖത്തു തേക്കുന്നത് മുഖക്കുരുവിന് നല്ലത്
ചന്ദനത്തില്‍ പനിനീര്‍ ചേര്‍ത്തു മുഖത്തിടാം
നാരങ്ങ നീര് തേക്കുന്നത് മുഖക്കുരുവിന്റെ വലിപ്പം കുറയ്ക്കും
വെളുത്തുഉള്ളി മുഖക്കുരുവിന്റെ പുറത്തു ഒരു ദിവസം പല പ്രാവശ്യം തേക്കുക.
വെള്ളരിക്ക അല്ലെങ്കില്‍ ഉരുളക്കിഴങ്ങ് വട്ടത്തില്‍ മുറിച്ചു മുഖത്തു വെക്കുക.
ആപ്പിള്‍ ഉടച്ചതില്‍ തേന്‍ ചേര്‍ത്തു മുഖത്തിടാം