+

ചുഴലിക്കാറ്റ് ;അമേരിക്കയില്‍ മരണ സംഖ്യ 36 ആയി

ചുഴലിക്കാറ്റ് ;അമേരിക്കയില്‍ മരണ സംഖ്യ 36 ആയി

ന്യൂയോര്‍ക്ക്: മധ്യ അമേരിക്കയിലുടനീളം വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനാഷ്ടം. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 36 ആയെന്ന് റിപ്പോര്‍ട്ട്. മിസോറിയില്‍ മാത്രം 14 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ കോടികളുടെ നാശനഷ്ടമുണ്ടായെന്നാണ് വ്യക്തമാകുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ വൈദ്യുതി ബന്ധം ചുഴലിക്കാറ്റ് താറുമാറാക്കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെങ്കിലും വിവിധ നഗരങ്ങള്‍ ഇപ്പോഴും ഇരുട്ടിലാണെന്നാണ് വിവരം.

ടെക്‌സസില്‍ പൊടിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കാര്‍ അപകടങ്ങളിലെ മൂന്ന് മരണം ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റ് ഏറ്റവുമധികം നാശനഷ്ടം വിതച്ച മിസോറിയില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 26 ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടതായി മുന്നറിയിപ്പുകളുണ്ടായിരുന്നെങ്കിലും ഇവയെല്ലാം നിലംതൊട്ടതായി സ്ഥിരീകരണമില്ല. മിസോറിയില്‍ പലയിടങ്ങളിലും ഇനിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. സാധാരണനിലയിലേക്ക് എത്തുന്നതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

facebook twitter