+

യെസ് ഭാരതിൽ ജി. എസ് .ടി. റെയ്ഡ്:നാൽപ്പതംഗ സംഘം പരിശോധന നടത്തുന്നു

കൽപ്പറ്റ നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ യെസ് ഭാരത്  വെഡ്ഡിംഗ്  കലക്ഷനിൽ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം റെയ്ഡ് തുടങ്ങി.

വയനാട് :  കൽപ്പറ്റ നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ യെസ് ഭാരത്  വെഡ്ഡിംഗ്  കലക്ഷനിൽ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം റെയ്ഡ് തുടങ്ങി.  40 അംഗ ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തുന്നത് . വിവാഹ പാർട്ടികൾ ഉൾപ്പെടെ വസ്ത്രം എടുക്കാൻ വന്ന ഉപഭോക്താക്കളെ ഷോറൂമിൽ നിന്ന് പുറത്താക്കിയ ശേഷമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.  

റെയ്ഡ്  മണിക്കൂറുകൾ നീളുമെന്നാണ് സൂചന. സംസ്ഥാന വ്യാപകമായി നിരവധി വ്യാപാര സ്ഥാപനങ്ങളിൽ ജി .എസ്.ടി വിഭാഗം ഇന്റലിജൻസ് മിന്നൽ റെയ്ഡ് നടത്തുന്നുണ്ട് . ഇതിൻ്റെ  ഭാഗമായാണ് വയനാട്ടിലും യെസ് ഭാരതിൽ റെയ്ഡ് നടക്കുന്നത് . രാജ്യവ്യാപകമായി പല സംസ്ഥാനങ്ങളിലും ജി എസ് ടി വിഭാഗം നികുതിവെട്ടിപ്പ് കണ്ടെത്തിയിരുന്നു .

കേരളത്തിലും പലയിടങ്ങളിൽ നിന്നും നികുതിവെട്ടിപ്പ് സംബന്ധിച്ച് പരാതികൾ ഉയരുന്നുണ്ട്  . ഏതെങ്കിലും തരത്തിൽ നിയമവിരുദ്ധ ഇടപാടുകൾ ഉണ്ടോയെന്ന് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാക്കാൻ കഴിയൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു  .
 

facebook twitter