ഒരു ക്രൈം ഇൻവസ്റ്റി ശേഷൻ ചിത്രത്തിൻ്റെ എല്ലാ ഘടകങ്ങളും കോർത്തിണക്കി പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു.ജൂൺ ആറിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ഈ ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്
ആ ചിത്രത്തിൻ്റെ ചില ഭാഗങ്ങൾ ഒന്നു ശ്രദ്ധിക്കാം -ബോഡി ആരാണാദ്യംകണ്ടത് ?സെർവൻ്റൊണു സാർ.നല്ലൊരു സ്ട്രഗിൾനടന്നതിൻ്റെ എല്ലാ സാധ്യതയും റൂമിലുണ്ട് സർ.തനിക്കാരെയെങ്കിലും സംശയമുണ്ടോ?
ഒരു വിറ്റ്നസ്സുമില്ലാത്ത ഏര്യായില് രാത്രി ഇടിയും മിന്നലും മഴയുമൊക്കെ ചെയ്യുന്ന സമയത്ത് ക്ലോസ് റേഞ്ചിലുള്ള ഒരു ഷോട്ട് എന്നൊക്കെ പറഞ്ഞിട്ടുണ്ടങ്കിൽ ഒരു പ്രൊഫഷണൽ ക്ലില്ലറിന് ഇറ്റ്സ് ഈസി.ഇത്ര നേരം ഞാനൊരു ജൻ്റിൽ മാനായിരുന്നു ..ഇനി കാക്കിയുടെ തനിസ്വഭാവം എന്നെ ക്കൊണ്ട് എടുപ്പിക്കരുത്.പോലീസ് ഡേ ....എന്ന ചിത്രത്തിലെ പ്രധാനപ്പെട്ട ചില രംഗ ങ്ങളിലെ ഏതാനും ഭാഗങ്ങളാണിവ.
ഒരു മർഡറിൻ്റെ ചുരുളുകൾ നിവർത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലെ അധികാരത്തിൻ്റെ ഉറച്ച വാക്കുകളായിരുന്നു ഇവ.
സന്തോഷ് മോഹൻ പാലോടാണ് ഈ ചിത്രം സംവധാനം ചെയ്യുന്നത്.