+

തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ഡ്യൂട്ടിക്കിടെ പൊലീസുകാരിക്ക് പാമ്പ് കടിയേറ്റു

സെക്രട്ടേറിയറ്റിലെ ഡ്യൂട്ടിക്കിടെ പൊലീസുകാരിക്ക് പാമ്പു കടിയേറ്റു. സെക്രട്ടേറിയറ്റ് വളപ്പിൽ‌വച്ചാണ് പാമ്പുകടിയേറ്റത്. ആശാ വർക്കർമാരുടെ സമരത്തിന്റെ ഭാഗമായി 10 വനിതാ പൊലീസുകാരെ സെക്രട്ടേറിയറ്റിൽ രാത്രി സുരക്ഷാ ജോലിക്ക് നിയോഗിക്കാറുണ്ട്.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഡ്യൂട്ടിക്കിടെ പൊലീസുകാരിക്ക് പാമ്പു കടിയേറ്റു. സെക്രട്ടേറിയറ്റ് വളപ്പിൽ‌വച്ചാണ് പാമ്പുകടിയേറ്റത്. ആശാ വർക്കർമാരുടെ സമരത്തിന്റെ ഭാഗമായി 10 വനിതാ പൊലീസുകാരെ സെക്രട്ടേറിയറ്റിൽ രാത്രി സുരക്ഷാ ജോലിക്ക് നിയോഗിക്കാറുണ്ട്. 8 പേർ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപന്തലിന് സമീപവും രണ്ടുപേർ അകത്തുമാണ് ഉണ്ടാകുക.

പൊലീസുകാരി ഇപ്പോഴും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പറഞ്ഞു.
 

facebook twitter