ഗവൺമെന്റ് / ഗവൺമെന്റ്-എയ്ഡഡ് / IHRD / CAPE / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രകാരം അഡ്മിഷനുള്ള സമയം 11 ന് വൈകിട്ട് 4 വരെ നീട്ടി.
അസാപ്പിലൂടെ നിങ്ങളുടെ സ്വപ്നജോലി യാഥാർഥ്യമാക്കാം; തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
അസാപ് കേരളയുടെ കീഴിൽ നടത്തുന്ന തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാപ്പിന്റെ സംസ്ഥാനത്തെ 16 കമ്യൂണിറ്റി സ്‌കിൽ പാർക്കുകളിലെ അമ്പതോളം ന്യൂജൻ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഡ്രോൺ പൈലറ്റ് ലൈസൻസ് പരിശീലനം: കാസർകോട്, കഴക്കൂട്ടം ഗെയിം ഡവലപ്മെന്റ്, ഓഗ്മെന്റഡ് റിയാലിറ്റി വിർച്യുൽ റിയാലിറ്റി കോഴ്സുകൾ: കുന്നംകുളം, കളമശേരി, പാമ്പാടി, കഴക്കൂട്ടം ഇതോടൊപ്പം എയർപോർട്ട് ഓപ്പറേഷൻസ്, ജനറൽ ഡ്യൂട്ടി അസി. ഫിറ്റ്നസ് ട്രെയിനർ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ അക്കൗണ്ടിങ്, അനിമേഷൻ, ഗെയിം ഡവലപ്‌മെന്റ്, ഇലക്ട്രിക്ക് വെഹിക്കിൾ ടെക്നീഷ്യൻ കോഴ്‌സുകളും വിവിധ കേന്ദ്രങ്ങളിലുണ്ട്. കമ്യൂണിറ്റി സ്കിൽ പാർക്ക് സന്ദർശിച്ചോ അല്ലെങ്കിൽ ഓൺലൈൻ വഴി www. csp.asap kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിച്ചോ പ്രവേശനം നേടാം. ഫോൺ: 9495999780