പോളിടെക്നിക്​ സ്‌പോട്ട് അഡ്മിഷൻ ആ​ഗ​സ​റ്റ് ഏ​ഴു​മു​ത​ൽ

08:19 PM Aug 04, 2025 |


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ  2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള പോ​ളി​ടെ​ക്നി​ക് കോ​ള​ജു​ക​ളി​ലെ പോ​ളി​ടെ​ക്‌​നി​ക് ഡി​പ്ലോ​മ പ്ര​വേ​ശ​ന​ത്തി​ന്റെ സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ര​ണ്ടാം സ്‌​പോ​ട്ട് അ​ഡ്മി​ഷ​ൻ ആ​ഗ​സ​റ്റ് ഏ​ഴു​മു​ത​ൽ 12വ​രെ ന​ട​ത്തും. അ​പേ​ക്ഷ​ക​ർ www.polyadmission.org യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഷെ​ഡ്യൂ​ളി​ൽ പ്ര​തി​പാ​ദി​ച്ച സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് സ്ഥാ​പ​ന​ത്തി​ൽ ഹാ​ജ​രാ​ക​ണം.

സ്‌​പോ​ട്ട് അ​ഡ്മി​ഷ​നി​ൽ അ​പേ​ക്ഷ​ക​ന് ഏ​ത് സ്ഥാ​പ​ന​ത്തി​ലേ​യും ഏ​ത് ബ്രാ​ഞ്ചു​ക​ളി​ലേ​ക്കും പു​തി​യ ഓ​പ്ഷ​നു​ക​ൾ ന​ൽ​കാം. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കും ഓ​ൺ​ലൈ​നാ​യോ നേ​രി​ട്ട് സ്ഥാ​പ​ന​ത്തി​ൽ ഹാ​ജ​രാ​യോ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.

നി​ല​വി​ൽ ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ൾ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് അ​ടി​സ്ഥാ​ന​ത്തി​ൽ www.polyadmission.org യി​ലെ ‘വേ​ക്ക​ൻ​സി പൊ​സി​ഷ​ൻ’ എ​ന്ന ലി​ങ്ക് വ​ഴി മ​ന​സ്സി​ലാ​ക്കാം. നി​ല​വി​ലെ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും പു​തു​താ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രും ഒ​ഴി​വു​ക​ൾ ല​ഭ്യ​മാ​യ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ഹാ​ജ​രാ​കാ​ൻ ശ്ര​ദ്ധി​ക്ക​ണം.