സ്ത്രീകൾക്കെതിരായ പരാമർശത്തിൽ പൊൻമുടിക്കെതിരെ തമിഴ്നാട് സർക്കാർ കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ സ്വമേധയാ കേസെടുക്കും ; മദ്രാസ് ഹൈക്കോടതി

04:30 PM Apr 18, 2025 | Neha Nair

ചെന്നൈ : സ്ത്രീകൾക്കെതിരായ പരാമർശത്തിൽ മന്ത്രി കെ പൊൻമുടിക്കെതിരെ കേസെടുക്കാൻ തമിഴ്നാട് സർക്കാറിനോട് മദ്രാസ് ഹൈക്കോടതി. സർക്കാർ കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ സ്വമേധയാ കേസെടുക്കുമെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റേതാണ് നിർദേശം. ലൈംഗിക തൊഴിലാളികളെ കുറിച്ചും ഹിന്ദുമത ചിഹ്നങ്ങളെ കുറിച്ചുമുള്ള മന്ത്രിയുടെ പ്രസംഗം വിവാദമായിരുന്നു.

കനിമൊഴി എംപി ഉൾപ്പടെ പരാമർശത്തെ അപലപിച്ച് രംഗത്തു വരികയും ഡിഎംകെ പാർട്ടി പദവിയിൽ നിന്ന് പൊന്മുടിയെ നീക്കം ചെയ്യുകയും ചെയ്തിരുന്നു. പാർട്ടി അച്ചടക്ക നടപടി നേരിട്ടതിന് പിന്നാലെ മന്ത്രി മാപ്പ് പറയുകയും ചെയ്തു. പൊന്മുടി മന്ത്രിസ്ഥാനം രാജി വെക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിരിക്കെയാണ് കോടതിയുടെ ഉത്തരവ്.