പൂയംകുട്ടിയിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

04:19 PM Jun 25, 2025 | AVANI MV


കൊച്ചി: കോതമംഗലം പൂയംകുട്ടിയിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. മണികണ്ഠൻചാൽ സ്വദേശി ബിജുവിനെയാണ് കാണാതായത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. കനത്ത മഴയിൽ ചപ്പാത്ത് വെള്ളത്തിനടിയിലായിരുന്നു. ചപ്പാത്തിലൂടെ നടന്നുവരുന്നതിനിടെയായിരുന്നു ഇയാൾ അപകടത്തിൽ പെട്ടത്.