+

വലിയ ബാറ്ററി, മികച്ച പെർഫോമൻസ്; പൊക്കോ എഫ്7 പുറത്തിറക്കി

ഇന്ത്യയിലെ മുൻനിര പെർഫോമൻസ് ടെക്നോളജി ബ്രാൻഡുകളിലൊന്നായ പോക്കോ, എഫ്-സീരീസിലേക്ക് എഫ് 7 എന്ന ഏറ്റവും പുതിയ മോഡൽ കൂടി കൂട്ടിച്ചേർത്തു. ആധുനികമായ രൂപകൽപ്പന, ഉയർന്ന പ്രകടന ശേഷി, ഉയർന്ന ശേഷിയുള്ള ബാറ്ററി സെറ്റപ്പ് എന്നിവ ഉൾപ്പടെ പുത്തൻ സാങ്കേതികവിദ്യകൾ അനുഭവിച്ചറിയാൻ ഇഷ്ടമുള്ളവർക്കും ദീർഘ യാത്രകൾ ചെയ്യുന്നവർക്കും വേണ്ടി എറെ ഫീച്ചറുകൾ നിറച്ചാണ്  എഫ്7 ന്റെ വരവ്.

ഇന്ത്യയിലെ മുൻനിര പെർഫോമൻസ് ടെക്നോളജി ബ്രാൻഡുകളിലൊന്നായ പോക്കോ, എഫ്-സീരീസിലേക്ക് എഫ് 7 എന്ന ഏറ്റവും പുതിയ മോഡൽ കൂടി കൂട്ടിച്ചേർത്തു. ആധുനികമായ രൂപകൽപ്പന, ഉയർന്ന പ്രകടന ശേഷി, ഉയർന്ന ശേഷിയുള്ള ബാറ്ററി സെറ്റപ്പ് എന്നിവ ഉൾപ്പടെ പുത്തൻ സാങ്കേതികവിദ്യകൾ അനുഭവിച്ചറിയാൻ ഇഷ്ടമുള്ളവർക്കും ദീർഘ യാത്രകൾ ചെയ്യുന്നവർക്കും വേണ്ടി എറെ ഫീച്ചറുകൾ നിറച്ചാണ്  എഫ്7 ന്റെ വരവ്.

ഫാസ്റ്റ് ചാർജിംഗ്

മെച്ചപ്പെട്ട എനർജി ഡെൻസിറ്റിക്കും ദീർഘകാല കാര്യക്ഷമതയ്ക്കുമായി സിലിക്കൺ കാർബൺ  സജ്ജീകത്തോട് കൂടിയ 7550 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എഫ് 7 പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. 90 വാട്ട് ടർബോ ചാർജറും 22.5 വാട്ട് റിവേഴ്സ് ചാർജിങ് സൗകര്യവും ഫോണിനുണ്ട്. ഉപയോക്താക്കൾ ദിവസം മുഴുവനും ചാർജ് തീർന്ന് പോകാതെ ഫോൺ ഉപയോഗിക്കാൻ സാധിക്കും. ഇവയെല്ലാം 7.99 എംഎം മാത്രം ഘനമുള്ള ബോഡിയിൽ ഒതുക്കി നിർത്തിയിരിക്കുന്നു എന്നുള്ളതും ഏറെ ശ്രദ്ധേയമാണ്. വലിയ ബാറ്ററി ശേഷിയിൽ ലഭ്യമായ എറ്റവും കനം കുറഞ്ഞ ഫോണാന് എഫ്7.

സവിശേഷതകൾ

സ്നാപ്ഡ്രാഗൺ 8 എസ് ജെൻ 4 ചിപ്സെറ്റ്, എൽപിഡിഡിആർ5എക്സ് മെമ്മറി, യുഎഫ്എസ് 4 സ്റ്റോറേജ്, 24 ജിബി (12 ജിബി + 12 ജിബി) ടർബോ റാം എന്നിവയുടെ പിന്തുണയുള്ള സ്മാർട്ട്ഫോൺ സെഗ്മെന്റിൽ മുന്നിൽ തന്നെ സ്ഥാനമുറപ്പിക്കാൻ ഒരുങ്ങുകയാണ്. എഐ സ്യൂട്ടും പോക്കോയുടെ ഹൈപ്പർഒഎസ് 2-വും ഫോൺ  ഉപയോഗത്തിന്റെ സ്വഭാവത്തിനനുസരിച്ച് പ്രവർത്തനം വീണ്ടും സുഗമമാക്കാൻ കൂടെയുണ്ട്. ഫോണിന്റെ താപനില ക്രമീകരിച്ച് നിർത്തുന്ന എറ്റവും പുതിയ ഐസ് ലൂപ്പ് കൂളിംഗ് സിസ്റ്റം ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്. 

6.83 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലെയും 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും സഹിതമെത്തുന്ന പോക്കോ എഫ്‌7 ഗെയിമിംഗിനും കൊണ്ടെന്റ് സ്ട്രീമിംഗിനും സർഗ്ഗാത്മക പ്രവർത്തനങ്ങൾക്കും അനുയോജ്യമായ സെഗ്മെന്റിലെ ഏറ്റവും വലുപ്പമേറിയ ഡിസ്പ്ലേയായി മാറുന്നു.

ഏറ്റവും പുതിയ ലോഞ്ചിനെക്കുറിച്ച് അഭിപ്രായപ്പെട്ട പോക്കോ ഇന്ത്യയുടെ പ്രൊഡക്റ്റ് മാനേജർ സച്ചിൻ ദേവ് പറഞ്ഞു, "പോക്കോ എഫ് 7 ഉപയോഗിച്ച്, ആളുകൾ എറ്റവും പ്രാധാന്യത്തോടെ കാണുന്ന കാര്യങ്ങളിൽ  ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു വലിയ ബാറ്ററിയെക്കുറിച്ചോ ഫാസ്റ്റ് ചാർജിംഗിനെക്കുറിച്ചോ മാത്രമല്ല, തടസ്സം നേരിടാത്ത പ്രകടനം, ബോൾഡ് ഡിസൈൻ, ഡ്യൂറബിലിറ്റി, തെളിച്ചമാർന്ന വിഷ്വലുകൾ എന്നിവയെല്ലാം ആകർഷകവും താങ്ങാനാവുന്നതുമായ വിലക്ക് ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ഞങ്ങൾ. ഇന്ത്യ കാത്തിരുന്ന ഒരു തികഞ്ഞ പെർഫോമൻസ് ഫോൺ ആണ് എഫ് 7 "

ക്യാമറ വിഭാഗം

50 എംപി പ്രൈമറി സെൻസർ (സോണി ഐഎംഎക്സ് 882 ക്യാമറ), 20 എംപി ഫ്രണ്ട് ക്യാമറ (ഒഐഎസ് + 20 എംപി), ഉയർന്ന നിലവാരത്തിൽ ചിത്രങ്ങൾ ജീവസുറ്റതാകുന്ന അൾട്രാ സ്നാപ്പ്ഷോട്ട് മോഡടക്കമുള്ള ഫ്ലാഗ്ഷിപ്പ് ക്യാമറ സജ്ജീകരണം.

എന്താണ് എഫ് 7-നെ വേറിട്ടുനിർത്തുന്നത്?

·        സ്നാപ്ഡ്രാഗൺ 8എസ് നാലാം തലമുറ ചിപ്സെറ്റ്

·        21 ലക്ഷതിലധികം ആൻടുടു സ്കോറും ഉയർന്ന പ്രോസസ്സിംഗിനും കാര്യക്ഷമതയ്ക്കുമായി ഫുൾ എ720 ആർക്കിടെക്ചറും.

·        7550എംഎഎച്ച് സിലിക്കൺ കാർബൺ ബാറ്ററി

·        90വാട്ട് ഫാസ്റ്റ് ചാർജിംഗും 22.5വാട്ട് റിവേഴ്സ് ചാർജിംഗും ഉപയോഗിച്ച് കൂടുതൽ കാലം നിലനിൽക്കുകയും വേഗത്തിൽ ചാർജ് ചെയ്യുകയും ചെയ്യുന്ന ഫ്ലാഗ്ഷിപ്പ് വലിപ്പത്തിലുള്ള പവർ.

·        7550എംഎഎച്ച് ബാറ്ററിയുള്ള ഇന്ത്യയിലെ ഏറ്റവും മെലിഞ്ഞ ഫോൺ

·        വെള്ളം,  പൊടി എന്നിവയെ പ്രതിരോധിക്കാനായി ഐപി 66, ഐപി 68, ഐപി 69 പരിരക്ഷ

·        വെറും 7.99 മില്ലിമീറ്റർ കനം

·        മികച്ച തെർമൽ മാനേജ്മെൻ്റ്- ഐസ് ലൂപ്പ് കൂളിംഗ് സിസ്റ്റം

·        സമാനതകളില്ലാത്ത മൾട്ടിടാസ്കിംഗിനും ആപ്പ് ലോഡിംഗ് വേഗതയ്ക്കുമായി 24 ജിബി വരെ ടർബോ റാം (12 ജിബി + 12 ജിബി വെർച്വൽ റാം),  യുഎഫ്എസ് 4.1 മെമ്മറിയും സ്‌റ്റോറേജും

·        120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് 1.5 കെ അമോലെഡ് ഡിസ്പ്ലേ-ഇമ്മേഴ്സീവ് വിഷ്വലുകൾക്കായി അൾട്രാ-സ്ലിം ബെസലുകളുള്ള സെഗ്മെന്റിന്റെ ഏറ്റവും വലിയ ഡിസ്പ്ലേ.

ലഭ്യതയും ലോഞ്ച് ഓഫറുകളും


പോക്കോ എഫ് 7 ജൂലൈ 1 മുതൽ ഫ്ലിപ്പ്കാർട്ടിൽ മാത്രമായി വിൽപ്പനയ്ക്കെത്തും, 12+256 ജിബി വേരിയന്റിന് 29,999 രൂപയും 12+512 ജിബി വേരിയന്റിന് 31,999 രൂപയുമാണ് വില (ഇൻട്രൊഡക്ടറി പ്രൈസ്). ഫസ്റ്റ് സെയിൽ ഡേ ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്.സി, എസ്.ബി.ഐ, ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 2,000 രൂപ ബാങ്ക് കിഴിവും 2,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും. കൂടാതെ, 1 വർഷത്തേക്ക് 10,000 രൂപ വിലമതിക്കുന്ന സൗജന്യ സ്ക്രീൻ ഡാമേജ് പ്രൊട്ടക്ഷനും ഒരു വർഷ എക്സ്സ്റ്റെൻഡെഡ് വാറണ്ടിയും പോക്കോ വാഗ്ദാനം ചെയ്യുന്നു. മൊത്തം അങ്ങനെ 2 വര്ഷം വാറന്റി കവറേജും ലഭിക്കുന്നുണ്ട്. ജൂലൈ 1 ന് ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മാത്രമായി ലഭിക്കുന്ന ലോഞ്ച് ഡേ ആനുകൂല്യങ്ങലാണ് ഇവ.

facebook twitter