കല്യാണ്‍ ജൂവലേഴ്സിന്റെ ലൈഫ്സ്റ്റൈല്‍ ആഭരണ ബ്രാന്‍ഡായ കാന്‍ഡിയറിന്റെ കേരളത്തിലെ മൂന്നാമത്തെ ഷോറൂം തിരുവല്ലയില്‍ തുറന്ന് പ്രവർത്തനമാരംഭിച്ചു. തികച്ചും സവിശേഷമായ ആഭരണശേഖരം കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കുന്നതിനുള്ളകാൻഡിയറിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് തിരുവല്ലയില്‍ എം.സി. റോഡിനോട് ചേര്‍ന്നുള്ള പുതിയ ഔട്ട്ലെറ്റ്. കാൻഡിയറിന്റെ ഇന്ത്യയിലെ 76-മത് സ്റ്റോറാണ് തിരുവല്ലയിലേത്.
കാന്‍ഡിയറിന്റെ കേരളത്തിലെയും രാജ്യത്തുടനീളവുമുള്ള റീട്ടെയ്ല്‍ വളർച്ചയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് പുതിയ സ്റ്റോർ. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് കാന്‍ഡിയര്‍ ആഭരണങ്ങള്‍ കൂടുതല്‍ സമീപസ്ഥമാക്കുകയാണ്. കൂടാതെ ബ്രാന്‍ഡിന്റെ ദീര്‍ഘകാല പദ്ധതിയനുസരിച്ച് ഓണ്‍ലൈന്‍ ഓഫ്ലൈൻ ചാനലുകള്‍ ഒന്നിപ്പിച്ച് സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവവും ലഭ്യമാക്കുന്നു.
പുതു തലമുറയിൽപെട്ടവർ, പ്രൊഫഷണലുകൾ, സ്റ്റൈൽ അവബോധമുള്ള പുരുഷന്മാർ എന്നിവർക്കായുള്ള ഭാരം കുറഞ്ഞതും വൈവിധ്യമാർന്നതുമായ ആഭരണങ്ങളാണ് കാൻഡിയർ ലഭ്യമാക്കുന്നത്. 10,000 രൂപ മുതൽ വില ആരംഭിക്കുന്ന ആധുനികവും ട്രെൻഡ്-ഫോർവേഡുമായ ഡിസൈനുകളിലാണ് ബ്രാൻഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ വ്യക്തിഗത ശൈലി എളുപ്പത്തിൽ പ്രകടിപ്പിക്കാൻ അനുവദിക്കുന്ന ആഭരണങ്ങളാണ് കാൻഡിയറിന്റേത്. സമ്മാനങ്ങൾ നൽകുന്നതിനും പ്രത്യേക അവസരങ്ങൾ ആഘോഷിക്കുന്നതിനും കാൻഡിയർ ആഭരണങ്ങള്‍ അനുയോജ്യമാണ്.
പുതിയ സ്റ്റോറിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക ഓഫറില്‍ ഡയമണ്ട്, സോളിറ്റയര്‍ സ്റ്റോണ്‍ എന്നിവയ്ക്ക് 20 ശതമാനം വിലക്കുറവും സ്വര്‍ണം, പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 25 ശതമാനം ഇളവും ലഭിക്കും.
ഡിജിറ്റല്‍-ഫസ്റ്റ് ബ്രാന്‍ഡ് എന്നതില്‍നിന്നും ശക്തമായ ഓമ്നി ചാനല്‍ റീട്ടെയ്ലര്‍ എന്ന നിലയിലേയ്ക്ക് പരിണമിച്ച കാന്‍ഡിയര്‍ മികച്ച ഷോപ്പിംഗ് അനുഭവമാണ് ഓണ്‍ലൈനിലും ഇന്‍-സ്റ്റോറിലും ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. കല്യാണ്‍ ജൂവലേഴ്സിന്റെ പാരമ്പര്യത്തിന്റെയും വിശ്വാസ്യതയുടെയും പിന്തുണയുള്ള കാന്‍ഡിയര്‍ മികച്ച ആഭരണം ലഭ്യമാക്കുക എന്നതിനപ്പുറം വ്യക്തിത്വവും ശൈലിയും വെളിപ്പെടുത്തുന്ന ആഭരണങ്ങളാണ് ലഭ്യമാക്കുന്നത്.
തിരുവല്ലയിൽ പുതിയ സ്റ്റോര്‍ തുറന്നതോടെ, ഉപഭോക്തൃ മുൻഗണനകൾക്ക് അനുസൃതമായി ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങൾ ആഘോഷിക്കുന്ന ആഭരണങ്ങൾ രൂപകൽപ്പന ചെയ്യുമെന്ന തങ്ങളുടെ പ്രതിജ്ഞ കാൻഡിയർ വീണ്ടും ഉറപ്പിക്കുകയാണ്.
തിരുവല്ലയില്‍ പുതിയ സ്റ്റോര്‍ തുറന്നതിലൂടെ കാന്‍ഡിയര്‍ ഉപയോക്താക്കളുടെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളുടെ ആഘോഷത്തിനുമായുള്ള അവസരമൊരുക്കുകയാണ്. കാൻഡിയർ ആഭരണ ശേഖരത്തെക്കുറിച്ചും നിലവിലുള്ള ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയുവാൻ www.candere.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.