റിലീസ് നീട്ടിവെച്ച് പ്രദീപിൻ്റെ 'ലവ് ഇൻഷുറൻസ് കമ്പനി'.തുടർച്ചയായി രണ്ട് 100 കോടി സിനിമകളാണ് ഇപ്പോൾ പ്രദീപിന്റെ പേരിലുള്ളത്. ഇപ്പോഴിതാ പ്രദീപിന്റെ അടുത്ത സിനിമയായ ലവ് ഇൻഷുറൻസ് കമ്പനിയുടെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' സെപ്റ്റംബർ 18 നായിരുന്നു റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ പദ്ധതിയിട്ടത്. എന്നാൽ ചിത്രം മറ്റൊരു ഡേറ്റിലേക്ക് റിലീസ് മാറ്റിയെന്നാണ് റിപ്പോർട്ട്.
തമിഴ് ട്രാക്കർമാരുടെ റിപ്പോർട്ട് പ്രകാരം ചിത്രത്തിന്റെ റിലീസ് അടുത്ത വർഷം ഫെബ്രുവരി 14 ലിലേക്ക് മാറ്റി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതിനാലാണ് റിലീസ് മാറ്റിവെച്ചിരിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.