ചേരുവകൾ
ചോറ്- 3 1/2
ഗോതമ്പ് പൊടി- 1
ഉപ്പ്
വെള്ളം
തയ്യാറാക്കുന്ന വിധം
Trending :
ഒരു ചെറിയ ബൗളിലേയ്ക്ക് മൂന്നര കപ്പ് വേവിച്ച ചോറെടുക്കാം.
അതിലേയ്ക്ക് ഒരു കപ്പ് ഗോതമ്പ് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ഇത് നന്നായി അരച്ചെടുക്കാം.
വെള്ളം ആവശ്യമെങ്കിൽ മാത്രം ഒഴിച്ചു കൊടുക്കാം, എന്നാൽ അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം. അരച്ചെടുത്ത മാവ് ബൗളിലേയ്ക്കു മാറ്റാം.
കൈയ്യിൽ എണ്ണ പുരട്ടി അത് നന്നായി കുഴച്ച് 20 മിനിറ്റ് മാറ്റി വയ്ക്കാം.
ശേഷം ചെറിയ ഉരുളകളാക്കി പരത്തിയെടുക്കാം.
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. തീ കുറച്ചു വച്ച് അൽപം എണ്ണ പുരട്ടാം.
എണ്ണ ചൂടാകുമ്പോൾ പരത്തിയ ചപ്പാത്തി വച്ച് ഇരുവശങ്ങളും വേവിച്ചെടുക്കാം. ഇത് ചൂടോടെ കഴിച്ചു നോക്കൂ.