20 കളിലും 30കളിലും ഉള്ള അകാലനരയ്ക്ക് കാരണം !!

09:50 AM Oct 17, 2025 | Kavya Ramachandran

നരയ്ക്കുള്ള മരുന്ന്

ഹെയർ ക്ലിനിക്

എന്തുകൊണ്ടാണ് ചെറുപ്പക്കാരില്‍ അകാല നര ഉണ്ടാകുന്നത്

നരയ്ക്കുള്ള മരുന്ന്

മുടിയിലെ മെലാനിന്‍ പിഗ്മെന്റ് നഷ്ടപ്പെട്ട് ചെറിയ പ്രായത്തില്‍ത്തന്നെ മുടി നരയ്ക്കുന്ന അവസ്ഥയാണ് അകാല നര. ഇക്കാലത്ത്, 20 നും 30 നും ഇടയില്‍ പ്രായമുള്ള നിരവധി ചെറുപ്പക്കാര്‍ ഈ പ്രശ്‌നം നേരിടുന്നുണ്ട്. നിങ്ങളുടെ തലമുടി മെലാനിന്‍ പിഗ്മെന്റ് ഉത്പാദിപ്പിക്കുന്നത് നിര്‍ത്തുമ്പോഴാണ് മുടി നരയ്ക്കുന്നത്. വെയിലില്‍നിന്നുളള അള്‍ട്രാവയലറ്റ് രശ്മികള്‍, വായു മലിനീകരണം, പുകവലി, വൈകാരിക സമ്മര്‍ദ്ദം തുടങ്ങിയ ഘടകങ്ങളോടൊപ്പം പല ജനിതക ഘടകങ്ങളും ഇതിനെ സ്വാധീനിക്കുമെന്ന് ഡോക്ടര്‍ അനില്‍ പറയുന്നു.