+

ചികിത്സാ പിഴവ് ; ഡോക്ടര്‍ക്ക് ആറ് മാസം തടവും പിഴയും വിധിച്ച് കോടതി

ചികിത്സയില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നതില്‍ പരാജയപ്പെടുകയും രോഗിക്ക് ഗുരുതരമായ ദോഷമുണ്ടാക്കുകയും ചെയ്ത കേസിലാണ് ഗൈനക്കോളജിസ്റ്റിന് ആറ് മാസം തടവും ഒരു ലക്ഷം കുവൈത്തി ദിനാര്‍ പിഴയും വിധിച്ചത്.

കുവൈത്തില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഡോക്ടര്‍ക്ക് ആറ് മാസം തടവും 100,000 കുവൈത്ത് ദിനാര്‍ പിഴയും വിധിച്ച് കോടതി. കുവൈത്ത് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ചികിത്സയില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നതില്‍ പരാജയപ്പെടുകയും രോഗിക്ക് ഗുരുതരമായ ദോഷമുണ്ടാക്കുകയും ചെയ്ത കേസിലാണ് ഗൈനക്കോളജിസ്റ്റിന് ആറ് മാസം തടവും ഒരു ലക്ഷം കുവൈത്തി ദിനാര്‍ പിഴയും വിധിച്ചത്. പ്രതിയായ ഡോക്ടര്‍ അലംഭാവം കാണിച്ചെന്നും തെറ്റായ രോഗനിര്‍ണയം നടത്തുകയും ശരിയായ ചികിത്സ നല്‍കുന്നതില്‍ പരാജയപ്പെടുകയും ചെയ്‌തെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അബ്ദുള്ള അല്‍-സനദ് കോടതിയില്‍ തെളിയിച്ചു.

facebook twitter