കൂത്തുപറമ്പ് : കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച കേസിൽ നഗരസഭാ കൗൺസിലർ കുടുങ്ങി. അടുക്കള വാതിൽ തുറന്ന് വീട്ടിൽ കയറിപിൻ വശത്തു ഇരുന്ന് മത്സ്യം കഴുകുകയായിരുന്ന വയോധികയുടെ ഒരു പവന്റെ മാലപൊട്ടിച്ച് രക്ഷപ്പെട്ട നഗരസഭാ കൗൺസിലറെയാണ് പൊലീസ് അറസ്റ്റുചെയ്തത് കൂത്തുപറമ്പ് നഗരസഭയിലെ നാലാം വാർഡായ നൂഞ്ഞുമ്പായിയിലെ സി.പി.എമ്മിന്റെ കൗൺസിലർ മൂര്യാട് സ്വദേശി പി.പി രാജേഷിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റുചെയ്തത്.
വ്യാഴാഴ്ച ഉച്ചക്ക് 12.30 ന് കൂത്തുപറമ്പ് കണിയാർകുന്നിലെ കുന്നുമ്മൽ ഹൗസിൽ നാണുവിൻ്റെ ഭാര്യ പി. ജാനകിയുടെ ഒരു പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത് ഇയാൾ സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. കൂത്തുപറമ്പ് സഹകരണ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ കൂടിയാണ് രാജേഷ്. പൊലിസ് സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് രാജേഷ് കുടുങ്ങിയത്. ഹെൽമെറ്റ് അണിഞ്ഞ് ജുപ്പിറ്റർ സ്കൂട്ടറിൻ്റെ നമ്പർ പ്ളേറ്റ് മാറ്റിയാണ് രാജേഷ് കവർച്ചയ്ക്കെത്തിയത്.