+

എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം ചിക്കൻ ടിക്ക മസാല

തൈര്- 1കപ്പ്     വെളുത്തുള്ളി- 3      ഇഞ്ചി- 1 ടേബിൾസ്പൂൺ

ചേരുവകൾ

    തൈര്- 1കപ്പ്
    വെളുത്തുള്ളി- 3 
    ഇഞ്ചി- 1 ടേബിൾസ്പൂൺ
    ജീരകം- 1ടീസ്പൂൺ
    മല്ലിപ്പൊടി- 1ടീസ്പൂൺ
    പപ്രിക്ക- 1 ടീസ്പൂൺ
    മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺർ
    ഉപ്പ്- ആവശ്യത്തിന്
    നെയ്യ്- 2 ടേബിൾസ്പൂൺ
    സവാള- 1
    തക്കാളി- ആവശ്യത്തിന്
    തേങ്ങാപ്പാൽ- 1/2 കപ്പ്
    മല്ലിയില

തയ്യാറാക്കുന്ന വിധം

    ഒരു ചെറിയ ബൗളിൽ തൈര്, വെളുത്തുള്ളി, ഇഞ്ചി, ജീരകം, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, കുരുമുളക് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
    ഇതിലേയ്ക്ക് വൃത്തിയാക്കിയ ചിക്കൻ കഷ്ണങ്ങൾ ചേർത്തിളക്കി യോജിപ്പിച്ച് 1 മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
    അടി കട്ടിയുള്ള പാത്രത്തിൽ നെയ്യ് ഒഴിച്ചു ചൂടാക്കാം.
    അതിലേയ്ക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്തു വറുക്കാം.
    അതേ പാനിൽ സവാള വഴറ്റാം.
    സവാളയുടെ നിറം മാറിവരുമ്പോൾ തക്കാളി ചെറിയ കഷ്ണങ്ങളാക്കി വേവിക്കാം.
    പച്ചക്കറികൾ വെന്തു വരുമ്പോൾ വറുത്ത ചിക്കൻ കഷ്ണങ്ങൾ അതിലേയ്ക്കു ചേർക്കാം.
    അൽപം തേങ്ങാപ്പാൽ കൂടി ചേർത്തിളക്കി യോജിപ്പിക്കാം.
    കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം. മുകളിൽ കുറച്ച് മല്ലിപ്പൊടി കൂടി ചേർത്ത് അടുപ്പണയ്ക്കാം.

facebook twitter