+

നല്ല കിടിലന്‍ എല്ലും കപ്പയും തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

കപ്പ: മുക്കാല്‍ കിലോ എല്ലോടുകൂടിയ ബീഫ്: മുക്കാല്‍ കിലോ ചെറിയുള്ളി അരിഞ്ഞത്: ഒരുകപ്പ് വെളുത്തുള്ളി അരിഞ്ഞത് ഇഞ്ചി അരിഞ്ഞത്

ചേരുവകള്‍

കപ്പ: മുക്കാല്‍ കിലോ

എല്ലോടുകൂടിയ ബീഫ്: മുക്കാല്‍ കിലോ

ചെറിയുള്ളി അരിഞ്ഞത്: ഒരുകപ്പ്

വെളുത്തുള്ളി അരിഞ്ഞത്

ഇഞ്ചി അരിഞ്ഞത്

കറിവേപ്പില

മുളകുപൊടി: ഒന്നര സ്പൂണ്‍

മല്ലിപ്പൊടി: രണ്ടേകാല്‍ സ്പൂണ്‍

ഗരംമസാലപ്പൊടി: ഒന്നര സ്പൂണ്‍

മഞ്ഞള്‍പൊടി: അര സ്പൂണ്‍

വിനാഗിരി: രണ്ട് സ്പൂണ്‍

കുരുമുളകുപൊടി: ഒരു സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം ബീഫ് വേവിച്ച് എടുക്കുക

അതിനായി ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി, മഞ്ഞള്‍പൊടി, വിനാഗിരി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ഒരുമിച്ച് യോജിപ്പിക്കുക

ഈ യോജിപ്പിച്ച അരപ്പ് ചേര്‍ത്ത് ബീഫ് വേവിച്ചെടുക്കുക.

കപ്പ കുറച്ച് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിച്ച് വയ്ക്കുക.

കപ്പയ്ക്ക് അരപ്പിന്

തേങ്ങാപ്പീര

വെളുത്തുള്ളി

ചെറിയുള്ളി

ജീരകം: അര സ്പൂണ്‍

കറിവേപ്പില

മഞ്ഞള്‍പൊടി: കാല്‍ സ്പൂണ്‍

കാന്താരിമുളക്: രണ്ട് സ്പൂണ്‍

ഉപ്പ്

തയ്യാറാക്കുന്ന വിധം

തേങ്ങാപ്പീരയില്‍ വെളുത്തുള്ളി, ചെറിയുള്ളി, ജീരകം, കറിവേപ്പില, മഞ്ഞള്‍പൊടി, കാന്താരിമുളക് എന്നിവ ചേര്‍ത്ത് ഒന്ന് ചതച്ചെടുക്കുക.

കപ്പയും തേങ്ങ വറുത്തരച്ചതും തേങ്ങ ചതച്ചതും വെള്ളവും ഉപ്പും ചേര്‍ത്ത് വയ്ക്കുക

തുടര്‍ന്ന് ഇത് വേവിക്കുക. ആവി വരുമ്പോള്‍ ബീഫും ചേര്‍ത്തിളക്കിയെടുക്കുക. എണ്ണയില്‍ കടുക്, ഉള്ളി, കറിവേപ്പില, ഉണക്കമുളക് എന്നിവ മൂപ്പിച്ച് കപ്പയില്‍ ചേര്‍ത്തിളക്കുക

facebook twitter