+

ബോക്സ് ഓഫീസും ഇപ്പോൾ നെറ്റ്ഫ്ലിക്സും തൂത്തുവാരി റെയ്ഡ് 2

അജയ് ദേവ്ഗൺ നായകനായ ഏറ്റവും പുതിയ ചിത്രമാണ് റെയ്ഡ് 2. മെയ് ഒന്നിന് തിയേറ്ററിലെത്തിയ സിനിമ ബോക്സ് ഓഫീസിൽ വലിയ ചലനമാണ് ഉണ്ടാക്കിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്

അജയ് ദേവ്ഗൺ നായകനായ ഏറ്റവും പുതിയ ചിത്രമാണ് റെയ്ഡ് 2. മെയ് ഒന്നിന് തിയേറ്ററിലെത്തിയ സിനിമ ബോക്സ് ഓഫീസിൽ വലിയ ചലനമാണ് ഉണ്ടാക്കിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രം 100 കോടി ക്ലബിലും ഇടം പിടിച്ചിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിൽ എത്തിയ ചിത്രം ഇപ്പോൾ തരംഗം തീർക്കുകയാണ്. നെറ്റ്ഫ്ലിക്സിന്‍റെ ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ആഗോള ടോപ്പ് 10 ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ റെയ്ഡ് 2.

ജൂൺ 26 ന് നെറ്റ്ഫ്ലിക്സിൽ എത്തിയ ചിത്രം ഒരാഴ്ച കൊണ്ട് 56 ലക്ഷം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. ഒന്‍പത് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രം 18 രാജ്യങ്ങളില്‍ ടോപ്പ് 10 ലിസ്റ്റിലും ഉണ്ട്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ബഹ്‍റൈന്‍, മാലിദ്വീപ്, ഒമാന്‍, ഖത്തര്‍, യുഎഇ, മൗറീഷ്യസ് എന്നിവിടങ്ങളിലാണ് ചിത്രം ഒന്നാം സ്ഥാനത്ത് ഉള്ളത്. കൂടാതെ ഓസ്ട്രേലിയ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, കെനിയ, നൈജീരിയ, കുവൈറ്റ്, ശ്രീലങ്ക, മലേഷ്യ, സൗദി അറേബ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ടോപ്പ് 10 ലിസ്റ്റിലും ചിത്രമുണ്ട്.

ആഗോളതലത്തിൽ 165 കോടിയിലധികം നേടിയ ചിത്രമാണ് റെയ്‌ഡ്‌ 2. സൽമാൻ ഖാന്റെ സിക്കന്ദർ, സണ്ണി ഡിയോളിന്റെ ജാട്ട്, അക്ഷയ് കുമാറിന്റെ കേസരി 2 എന്നിവയെ മറികടന്ന് 2025 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് സിനിമകളുടെ പട്ടികയിൽ ഈ ചിത്രം രണ്ടാം സ്ഥാനം നേടിയിരുന്നു. വിക്കി കൗശലിന്റെ ഛാവ എന്ന സിനിമയാണ് ഒന്നാമതുള്ളത്. അജയ് ദേവ്ഗണിന്റെ 15-ാമത്തെ നൂറുകോടി ചിത്രമാണ് റെയ്ഡ് 2.

Trending :
facebook twitter