ജിഞ്ചർ ലെമൺ ടീ തയ്യാറാക്കാം

08:00 AM Aug 10, 2025 | Kavya Ramachandran

ആവശ്യമായ സാധനങ്ങൾ
അരിഞ്ഞ ഇഞ്ചി
അരക്കഷ്ണം നാരങ്ങയുടെ നീര്
ഒന്നരക്കപ്പ് വെള്ളം
തേൻ

തയ്യാറാക്കുന്ന വിധം
വെള്ളം തിളപ്പിച്ച് അതിലേക്ക് ഇഞ്ചിയിടുക. പത്ത് മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് നാരങ്ങാ നീര് ചേർത്ത് ആവശ്യത്തിന് തേൻ ചേർത്ത് ചെറുചൂടോടെ കുടിക്കാം. ഭക്ഷണം കഴിച്ച് കഴിഞ്ഞ് 20-30 മിനിറ്റ് കുടിക്കുന്നതാണ് ഉത്തമം.